'റോക്കി ഭായ്' വീണ്ടും മുംബൈയിലേക്ക്; 'ടോക്സിക്ക്' അടുത്ത ഷെഡ്യൂൾ ഈ മാസം ആരംഭിക്കും

യഷിന്റെ 19-ാം സിനിമയാണിത്

dot image

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്കിന്റെ അടുത്ത ഷെഡ്യൂൾ ഈ മാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 45 ദിവസം നീണ്ടു നിൽക്കുന്ന ഷെഡ്യൂൾ മുംബൈയിലായിരിക്കും നടക്കുക എന്നാണ് ഹിറ്റ്ലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങളെ കേന്ദ്രീകരിച്ചുള്ളതാകും ഈ ഷെഡ്യൂളെങ്കിലും കിയാര അദ്വാനിയും യഷും ഉൾപ്പെടുന്ന പ്രണയരംഗങ്ങളും ചിത്രീകരിക്കും എന്നാണ് സൂചന.

മുംബൈയിലെ സബർബൻ മേഖലയിൽ സിനിമയുടെ അണിയറപ്രവർത്തകർ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ദീപാവലിയോട് അടുത്തുള്ള ദിവസങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് സൂചന.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോർട്ട്. യഷിന് പുറമെ കിയാര, നയൻ‌താര, ഹുമ ഖുറേഷി, ശ്രുതി ഹാസൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

Content Highlights: Reports That Toxic Movie Next Schedule To Start In Mumbai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us