വാടിവാസലിന് ശേഷം 'വടചെന്നൈ 2' ആരംഭിക്കുമെന്ന് കരുതുന്നു, ചിത്രം ഇത്രയും നീളുമെന്ന് കരുതിയില്ല: ശരൺ

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് 'വടചെന്നൈ'.

dot image

'വടചെന്നൈ' ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ തന്നെ രണ്ടാം ഭാഗം ചെയ്യാനുള്ള ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ പിന്നീട് 'അസുരൻ' ചെയ്യാനായി എടുത്ത ബ്രേക്കാണ് ഇത്രയും നാൾ നീണ്ടു പോയതെന്നും നടൻ ശരൺ. ഉടനെ നമുക്ക് രണ്ടാം ഭാഗം ആരംഭിക്കാം ആരും ലുക്ക് മാറ്റരുതെന്നാണ് അന്ന് വെട്രിമാരൻ സാർ പറഞ്ഞത്. അത് ഇത്രയും നീണ്ടു പോകുമെന്ന് ഞങ്ങളാരും കരുതിയില്ല. എല്ലാവരെയും പോലെ താനും ആ അനൗൺസ്‌മെന്റിനായി കാത്തിരിക്കുകയാണ്. വാടിവാസലിന് ശേഷം 'വടചെന്നൈ 2' ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും ഗലാട്ടക്ക് നൽകിയ അഭിമുഖത്തിൽ ശരൺ പറഞ്ഞു.

'കെജിഎഫ്' മൂന്നാം ഭാഗത്തിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്ന് സംവിധായകനോട് തന്നെ ചോദിക്കണം. രണ്ടാം ഭാഗത്തിൽ എന്റെ കഥാപാത്രം മരിച്ചോ ഇല്ലയോ എന്ന ഒരു ഓപ്പൺ എൻഡിലാണ് സംവിധായകൻ അവസാനിപ്പിച്ചത്', ശരൺ പറഞ്ഞു. 'കെജിഎഫ്' രണ്ടാം ഭാഗത്തിൽ ഫർമാൻ എന്ന കഥാപാത്രത്തെയാണ് ശരൺ അവതരിപ്പിച്ചത്.

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് 'വടചെന്നൈ'. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് ശരൺ എത്തിയത്. സമുദ്രക്കനി, ആൻഡ്രിയ, അമീർ, ഡാനിയൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം വലിയ സാമ്പത്തിക വിജയവും നേടിയിരുന്നു.

രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിയായിരുന്നു 'വടചെന്നൈ' അവസാനിച്ചത്. 2019 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ രണ്ടാം ഭാഗം വരുമെന്നും വാടിവാസലിന് ശേഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും വെട്രിമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights : Vadachennai 2 will possibly start after Vaadivasal says Sharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us