വിടാമുയർച്ചി റിലീസ് വൈകുന്നതിന് കാരണം ഇന്ത്യൻ 2 ന്റെ പരാജയമോ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് നിർമാതാക്കൾ ചിന്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

dot image

അജിത് നായകനാകുന്ന വിടാമുയർച്ചിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. അതിന് കാരണം കമൽഹാസൻ-ശങ്കർ ചിത്രം ഇന്ത്യൻ 2 ന്റെ പരാജയമാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വലിയ ഹൈപ്പിൽ വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാൽ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 250 കോടി ബജറ്റിലെത്തിയ സിനിമ 50 കോടിയോളം രൂപ മാത്രമാണ് ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. ഇന്ത്യൻ 2ന്റെ പരാജയം മൂലം ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തികമായ ബുദ്ധിമുട്ടിലാണെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

ഈ തിരിച്ചടി വിടാമുയർച്ചി ഉൾപ്പടെയുള്ള ലൈക്കയുടെ അടുത്ത നിർമ്മാണ സംരംഭങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ട്. നിലവിൽ രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയുടെ റിലീസ് പരിപാടികളിലാണ് ലൈക്ക. ഈ സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടുമെന്നാണ് നിർമ്മാണ കമ്പനിയുടെ പ്രതീക്ഷ. വേട്ടയ്യന്റെ ബോക്സ്ഓഫീസ് കളക്ഷൻ പരിഗണിച്ച ശേഷം മാത്രമേ വിടമുയാർച്ചി റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് സൂചന.

അതേസമയം ഇന്ത്യന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് നിർമാതാക്കൾ ചിന്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ 2ന്റെ നഷ്ടം നികത്തുന്നതിനായാണ് മൂന്നാം ഭാഗം ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത് എന്നാണ് സൂചന. ഇന്ത്യൻ 2 ടെയ്ൽ എൻഡ് ആയി മൂന്നാം ഭാഗത്തിന്റെ ടീസർ കാണിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3.

Content Highlights: Reports that Ajith movie Vidaamuyarchi is not getting a release date due to the failure of Indian 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us