ഇനി കളി കാര്യമാകും; സ്‌പൈഡർമാനോട് നാലാം ഭാഗത്തിൽ ഏറ്റുമുട്ടാനൊരുങ്ങി റോബർട്ട് ഡൗണിയുടെ ഡോക്ടർ ഡൂം ?

2025 ൽ നാലാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും 2026 ലാകും റിലീസെന്നും വാർത്തകളുണ്ട്.

dot image

പരാജയത്തിൽ മുങ്ങിക്കിടന്ന മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിനെ കരകയറ്റിയ ചിത്രമായിരുന്നു സ്‌പൈഡർമാൻ നോ വേ ഹോം. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഇരുപത്തിയേഴാമത്തെ സിനിമയായി പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആൻഡ്രൂ ഗാർഫീൽഡ്, ടോബി മാഗ്വിയർ എന്നിവരുടെ കാമിയോക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.

നാലാം ഭാഗത്തിന് സൂചന നൽകി ചിത്രം അവസാനിപ്പിച്ചതിന് ശേഷം നിരവധി തിയറികളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുകയാണ്.

ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ് എന്ന മാർവെൽ ചിത്രമൊരുക്കിയ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആകും സ്‌പൈഡർമാൻ 4 സംവിധാനം ചെയ്യുക എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. മാർവെൽ ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി തിരിച്ചുവരുന്നു എന്നത്. വലിയ ആവേശത്തോടെയാണ് മാർവെൽ ആരാധകർ ഈ വാർത്ത സ്വീകരിച്ചത്. ഇപ്പോഴിതാ സ്‌പൈഡർമാൻ നാലാം ഭാഗത്തിൽ ഡോക്ടർ ഡൂം പ്രധാന വേഷത്തിൽ ഉണ്ടാകുമെന്നും സ്പൈഡർമാനും ഡോക്ടർ ഡൂമും ചിത്രത്തിൽ ഏറ്റുമുട്ടുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2025 ൽ നാലാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും 2026 ലാകും റിലീസെന്നും വാർത്തകളുണ്ട്. നാലാം ഭാഗത്തിൽ ആൻഡ്രൂ ഗാർഫീൽഡും, ടോബി മാഗ്വിയറും പ്രധാന വേഷങ്ങളില്‍ ടോം ഹോളണ്ടിന്റെ സ്പൈഡർമാനൊപ്പം എത്തുമെന്നും സൂചനകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഒക്ടോബർ 25 ന് പുറത്തിറങ്ങാനിരിക്കുന്ന വെനം 3 ദി ലാസ്റ്റ് ഡാൻസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ സ്‌പൈഡർമാൻ ഉണ്ടാകുമെന്നും ഇതുവഴി അടുത്ത സ്‌പൈഡർമാൻ സിനിമയിലേക്കുള്ള ലീഡ് ഉണ്ടായേക്കുമെന്നും സൂചകൾ പുറത്തുവരുന്നുണ്ട്.

Content Highlights : Robert Downey jr's Doctor doom to appear in Spiderman 4 according to rumours

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us