പാടിയും ആടിയും ഒരു കോമ്പോ, ദളപതി 69 ൽ വിജയ്‌ക്കായി അനിരുദ്ധിന്റെ അടിച്ചുപൊളി പാട്ട്

അഞ്ഞൂറോളം നർത്തകരെ ഉൾപ്പെടുത്തി ഗംഭീരമായ രീതിയിലാണ് ഗാനം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dot image

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകകളും ഇപ്പോൾ ആരാധകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ അനിരുദ്ധിനൊപ്പം 'ദളപതി 69' ൽ വീണ്ടും പിന്നണി ഗായകനായി എത്തുകയാണ് വിജയ് എന്നാണ് റിപ്പോർട്ടുകൾ.

ദളപതിക്കു വേണ്ടി ഇത്തവണയും അടിച്ചുപൊളി പാട്ടാണ് അനിരുദ്ധ് കരുതി വെച്ചിരിക്കുന്നതെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഗാന രംഗം ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഗാനം രചിച്ചിരിക്കുന്നത് അസൽ കോലാറാണ്. സംവിധായകൻ എച്ച് വിനോദും സംഘവും അഞ്ഞൂറോളം നർത്തകരെ ഉൾപ്പെടുത്തി ഗംഭീരമായ രീതിയിലാണ് ഗാനം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

'കത്തി', 'മാസ്റ്റർ', 'ബീസ്റ്റ്‌', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം എന്ന പ്രത്യേകതയും 'ദളപതി 69' നുണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം തന്നെ സിനിമയുടെ റിലീസും അനൗൺസ് ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

Content Highlights: Thalapathy 69 Vijay, Anirudh Ravichander reunite for a peppy number ?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us