മണിച്ചിത്രത്താഴിന് മൂന്നാം ഭാഗമുണ്ടായാൽ എങ്ങനെയുണ്ടാകും? ഉത്തരവുമായി ബോളിവുഡ്; 'ഭൂൽ ഭുലയ്യ 3' ട്രെയ്‌ലർ

ദീപാവലി റിലീസായി നവംബർ ഒന്നിന് 'ഭൂൽ ഭുലയ്യ 3' റിലീസ് ചെയ്യും.

dot image

പല ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമായിരുന്നു ഫാസിൽ ഒരുക്കിയ 'മണിച്ചിത്രത്താഴ്'. മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ഹൊറർ ചിത്രമായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴിന്റെ റീമേക്ക് വേർഷനുകൾക്കും ആരാധകർ ഏറെയാണ്. പ്രിയദർശൻ ആയിരുന്നു ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. 'ഭൂൽ ഭുലയ്യ' എന്ന് പേരിൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിൽ വലിയ വിജയമാകുകയും പിൻകാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു.

പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. ഇപ്പോഴിതാ ബൂല്‍ ബുലയ്യ സീരിസിലെ മൂന്നാം ഭാഗം പുറത്തിറങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഹൊററും കോമഡിയും മിക്സ് ചെയ്ത ഒരു പക്കാ എന്റർടൈനർ ആകും 'ഭൂൽ ഭുലയ്യ 3' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ വിദ്യ ബാലനും മൂന്നാം ഭാഗത്തിലുണ്ട്. കാർത്തിക് ആര്യനാണ് നായകനാകുന്നത്.

മാധുരി ദീക്ഷിത്, തൃപ്തി ഡിമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണിച്ചിത്രത്താഴിന്റെ സ്പിൻ ഓഫ് ചിത്രമായ 'ഗീതാഞ്ജലി', കന്നഡ ചിത്രം 'ചാരുലത' എന്നീ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് 'ഭൂൽ ഭുലയ്യ 2' ഒരുങ്ങിയത്. മൂന്നാം ഭാഗം ഏത് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായി നവംബർ ഒന്നിന് 'ഭൂൽ ഭുലയ്യ 3' റിലീസ് ചെയ്യും.

Content Highlights: Bhool bhulaiyaa 3 trailer out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us