യൂണിഫോമിട്ട ആദ്യ ഷോട്ടിൽ തന്നെ ഹീറോയായി തോന്നി,അങ്ങനെയൊരു അനുഭവം മുന്‍പുണ്ടായിട്ടില്ല:ശിവകാര്‍ത്തികേയന്‍

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ.

dot image

തിയേറ്ററിലെത്തും മുന്‍പേ തന്നെ സ്വയം ഒരു ഹീറോയായി തോന്നുന്ന അനുഭവം നല്‍കുന്ന ചിത്രമായിരുന്നു അമരന്‍ എന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. അമരന്‍റെ ചിത്രീകരണവേളയില്‍ ആദ്യ ഷോട്ടില്‍ തന്നെ തനിക്ക് ഹീറോയെ പോലെ തോന്നിയെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. അമരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രേക്ഷകരുമായി സംഘടിപ്പിച്ച സംവാദത്തിലായിരുന്നു ശിവകാർത്തികേയന്‍റെ വാക്കുകള്‍.

"സാധാരണ ഒരു സിനിമ തിയേറ്ററിലെത്തി പ്രേക്ഷകർ കൈയ്യടിക്കുമ്പോഴാണ് ഹീറോയായി തോന്നാറുള്ളത്. എന്നാൽ അമരനിൽ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ ഹീറോയായി അനുഭവപ്പെട്ടു," ശിവ കാര്‍ത്തികേയന്‍ പറഞ്ഞു.

കമൽ സാർ എന്ത് ചെയ്താലും കറക്റ്റ് ആയി ചെയ്യുന്നൊരാളാണ്. അപ്പോൾ അദ്ദേഹത്തിന്റെ നിർമാണത്തിൽ വരുന്നൊരു സിനിമയാകുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും ശിവകാർത്തികേയൻ പറഞ്ഞു. ഈ ചിത്രം കമൽ സാർ കാണുമെന്നുള്ള ചിന്ത എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഒപ്പം മുകുന്ദിനൊപ്പം ജോലി ചെയ്തവരും ശരിക്കുള്ള പട്ടാളക്കാരും ഈ സിനിമ കാണും. അതുകൊണ്ട് ഈ കഥ സത്യസന്ധമായി അവതരിപ്പിക്കണം എന്ന ചിന്തയുണ്ടായിരുന്നെന്നും ശിവകാർത്തികേയൻ പറഞ്ഞു. സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞും ആ ചിന്ത തന്റെയൊപ്പം ഉണ്ടായിരുന്നെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

'എന്റെ അച്ഛൻ പൊലീസില്‍ ആയതിനാൽ ചെറിയ പ്രായം മുതൽ യൂണിഫോം കണ്ട് വളർന്നയാളാണ് ഞാൻ. കളർ വ്യത്യാസമായിരിക്കാം പക്ഷെ ഉത്തരവാദിത്തം ഒന്നുതന്നെയാണ്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ എന്റെ അച്ഛനും മുകുന്ദ് സാറും തമ്മിൽ ഒരുപാട് സാമ്യമുള്ളതായി എനിക്ക് തോന്നി. സിനിമ പുറത്തിറങ്ങിയതിന് ശേഷം അത് എന്തൊക്കെയാണെന്ന് ഞാൻ പറയാം,' ശിവകാർത്തികേയൻ പറഞ്ഞു.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തും. സായ് പല്ലവിയാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. എഡിറ്റിംഗ് ആർ കലൈവാണനാണ്. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ. ആക്ഷൻ സ്റ്റെഫാൻ റിച്ചർ. ഗോഡ് ബ്ലെസ് എന്റർടൈന്മെന്റ്സ് ആണ് സഹനിർമ്മാണം.വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: I felt like a hero after the first shot of Amaran says Sivakarthikeyan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us