ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് ഐഎംഡിബി. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്നാണ് ഐഎംഡിബി പറയുന്നത്. ലിസ്റ്റിൽ ഏറ്റവും മുൻപിലുള്ള മലയാള ചിത്രം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം ആണ്. നിലവിൽ എട്ടാം സ്ഥാനത്താണ് ചിത്രമുള്ളത്.
മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴും ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സുമാണ് ഹോമിന് പിന്നിൽ സ്ഥാനം പിടിച്ച മലയാള ചിത്രങ്ങൾ. മണിച്ചിത്രത്താഴ് ഒൻപതാം സ്ഥാനത്തും കുമ്പളങ്ങി നൈറ്റ്സ് പതിനാലാം സ്ഥാനത്തുമാണുള്ളത്. അങ്കമാലി ഡയറീസ് ആണ് ഏറ്റവും അവസാനമുള്ള ചിത്രം 248ാം സ്ഥാനത്താണ് ചിത്രമുള്ളത്. മമ്മൂട്ടിയുടെ ഒരു സിനിമയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് ആണ് ലിസ്റ്റിലുള്ള ഏക മമ്മൂട്ടി ചിത്രം. 180ാം സ്ഥാനത്താണ് ചിത്രമുള്ളത്.
ബോളിവുഡ് ചിത്രം 12 ത്ത് ഫെയിൽ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ആദ്യം പത്തിൽ നാല് തമിഴ് സിനിമകളാണുള്ളത്. മണിരത്നം സംവിധാനം ചെയ്ത നായകൻ മൂന്നാം സ്ഥാനത്തും വിജയ് സേതുപതി ചിത്രം മഹാരാജ പത്താം സ്ഥാനത്തുമാണുള്ളത്. അൻപേ ശിവം അഞ്ചാം സ്ഥാനത്തും മാരി സെൽവരാജ് ചിത്രം പരിയേറും പെരുമാൾ ആറാം സ്ഥാനത്തുമുണ്ട്. ആമിർ ഖാൻ ചിത്രം ത്രീ ഇഡിയറ്സ് ഏഴാം സ്ഥാനത്തുണ്ട്.
Content Highlights : IMDB shares Top 250 indian films, Home top the list