ഇരുണ്ട നിറത്തിന്റെ പേരിൽ സിനിമയിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്: മിഥുൻ ചക്രവർത്തി

അഭിനേതാക്കൾ സ്വപ്നം കാണുന്നത് അവസാനിപ്പിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു

dot image

നിറത്തിന്റെ പേരിൽ സിനിമ വ്യവസായത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് നടൻ മിഥുൻ ചക്രവർത്തി. ഇരുണ്ട നിറമുള്ളയാൾ എന്ന പേരിൽ താൻ സിനിമ വ്യവസായത്തിൽ ഏറെ തഴയപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തന്നെപോലെ ഇരുണ്ട നിറമുള്ളവർക്ക് സിനിമ വ്യവസായത്തിൽ സ്ഥാനമില്ല എന്നുപോലും ചിലർ പറഞ്ഞിട്ടുണ്ട്. പിന്നീട് നിറത്തിനപ്പുറം നൃത്തത്തിലുള്ള മികവിൽ താൻ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും നടൻ പറഞ്ഞു. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ച ശേഷമായിരുന്നു നടൻ തന്റെ പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞത്.

'എന്നെപ്പോലുള്ള ഇരുണ്ട നിറമുള്ള നടന്മാർക്ക് സിനിമാ വ്യവസായത്തിൽ സ്ഥാനമില്ലെന്ന് എന്നോട് പറഞ്ഞു. അവർ എന്നെ കഴിയുന്നത്ര അപമാനിച്ചു. എന്‍റെ ഇരുണ്ട നിറത്തെ മറക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് നൃത്തം ചെയ്യാന്‍ കഴിയുമെന്ന്. ആളുകള്‍ എന്റെ കാലിലേക്ക് നോക്കി തുടങ്ങുമെന്ന്. അങ്ങനെ ആളുകള്‍ എന്‍റെ നിറം മറന്നു തുടങ്ങി. ഞാന്‍ സെക്‌സി ഡിസ്കോ ബംഗാളി പയ്യനായി മാറി,' എന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു.

അഭിനേതാക്കൾ സ്വപ്നം കാണുന്നത് അവസാനിപ്പിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. തനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ ആർക്കും അത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൻ്റെ മറ്റ് ദേശീയ അവാർഡുകൾ നേടിയതിനെക്കുറിച്ചും അത് തന്നെ അഹങ്കാരിയാക്കി മാറ്റിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അൽ അല്‍ പാച്ചിനോയെ പോലെയാണ് താൻ എന്ന മനോഭാവത്തോടെ പെരുമാറാൻ തുടങ്ങി. എന്നാൽ ആ മനോഭാവം തുടർന്നാൽ തനിക്ക് വ്യവസായത്തിൽ ഒരു ജോലിയും ലഭിക്കില്ലെന്ന് പെട്ടെന്ന് മനസ്സിലായി എന്നും നടൻ പറഞ്ഞു.

ഒക്ടോബര്‍ എട്ടിന് നടന്ന 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ വെച്ചായിരുന്നു രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മിഥുൻ ചക്രവർത്തി ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം നൽകിയത്.

1976-ൽ മൃണാൾ സെന്നിൻ്റെ 'മൃഗയ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മിഥുൻ ചക്രവർത്തി ആ ചിത്രത്തിലൂടെ മികച്ച നടനുള്ള തൻ്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തിലെ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ഗാനമാണ് മിഥുൻ ചക്രവർത്തിയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കിയത്. 1989-ൽ നായകനായി 19 സിനിമ റിലീസ് ചെയ്ത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ നടന്‍ കൂടിയാണ് മിഥുൻ ചക്രവർത്തി.

Content Highlights: Mithun Chakraborty says that he was insulted for dark skin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us