കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 , സലാർ എന്നീ സിനിമകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. മികച്ച സംവിധാന മികവും ബിഗ് സ്കെയിൽ സിനിമകളെ വിജയകരമായി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഴിവും വളരെ വേഗത്തിൽ പ്രശാന്ത് നീലിനെ തെലുങ്കിലും കന്നടയിലും തിരക്കുള്ള സംവിധായകനാക്കി മാറ്റി. സലാർ എന്ന പ്രഭാസ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ അടുത്ത ചിത്രം ജൂനിയർ എൻടിആറിനൊപ്പമാണ്.
സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ മുൻ ചിത്രങ്ങളെ പോലെ രണ്ട് ഭാഗങ്ങളായി അല്ലാതെ സിംഗിൾ പാർട്ട് ചിത്രമായിട്ടാണ് ജൂനിയർ എൻടിആർ ചിത്രമൊരുങ്ങുന്നത് എന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ അവസാനമോ നവംബർ ആദ്യ വാരമോ ഹൈദരാബാദിൽ ആരംഭിക്കാനാണ് പദ്ധതി. വാർ 2 വിന്റെ ഷൂട്ടിങ് അവസാനിപ്പിച്ച ശേഷം ജനുവരിയിലാകും ജൂനിയർ എൻടിആർ പ്രശാന്ത് നീൽ ചിത്രത്തിൽ ജോയിൻ ചെയ്യുക.
More Updates on #NTRNeel:
— Gulte (@GulteOfficial) October 8, 2024
- Regular shooting begins in the October End/First week of November in Hyderabad.
- #JrNTR will join the sets in January/February.
- #RukminiVasanth is most likely confirmed as the female lead of the film.
- In cinemas on January 9, 2026 pic.twitter.com/UXNoTetkE5
കന്നടയിലെ ഹിറ്റ് ചിത്രമായ സപ്ത സാഗരദച്ചേ എല്ലോയിൽ പ്രധാന വേഷത്തിലെത്തിയ രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2026 ജനുവരി ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.
ഹൃത്വിക് റോഷൻ നായകനാകുന്ന ഹിന്ദി ചിത്രം വാർ 2 ലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്. സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനായി ആണ് ജൂനിയർ എൻടിആർ എത്തുന്നതെന്നും വാർത്തകളുണ്ട്. ദേവരായാണ് ജൂനിയർ എൻടിആറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 500 കോടിക്കടുത്താണ് ചിത്രമിതുവരെ നേടിയത്.
Content Highlights: prasanth neel jr NTR film to starts filming from november