ഇന്ത്യൻ താത്ത ഇനി പിന്നിൽ, ഇത് തലൈവർ ഏരിയ; പ്രീ സെയിലിൽ കമൽ ഹാസനെ വീഴ്ത്തി രജനികാന്ത്

മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ ജയിലറിന്റെ കളക്ഷനെ വേട്ടയ്യൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

dot image

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ. ആദ്യ ദിനം മികച്ച പ്രീ ബുക്കിംഗ് ആണ് സിനിമക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 വിന്റെ പ്രീ സെയിലിനെ ഇതിനോടകം വേട്ടയ്യൻ മറികടന്നു. ആദ്യം ദിനം ആഗോള കളക്ഷനായി 70 കോടിയോളമാണ് വേട്ടയ്യൻ ലക്ഷ്യമിടുന്നത്.

10.98 കോടി ആയിരുന്നു ഇന്ത്യൻ 2 വിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ. വേട്ടയ്യൻ ഇതുവരെ ഇന്ത്യയിൽ നിന്ന് 11.71 കോടി നേടിയെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, നെൽസൺ സംവിധാനം ചെയ്ത രജനി ചിത്രമായ ജയിലറിന്റെ ആദ്യ ദിന പ്രീ സെയിലിനെ വേട്ടയ്യന് മറികടക്കാൻ സാധിക്കില്ല. 18.24 കോടിയാണ് ജയിലറിന്റെ ആദ്യ ദിന പ്രീ സെയിൽ കളക്ഷൻ.

48 കോടി ആണ് ജയിലറിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ. ഇതിനെ വേട്ടയ്യൻ മറികടക്കുമോ എന്നതും പ്രേക്ഷകരും ട്രേഡ് അനലിസ്റ്റുകളും ഉറ്റു നോക്കുന്നുണ്ട്. 8,975 ഷോകളിൽ നിന്നും 6,00,410 ടിക്കറ്റ് ആണ് ഇതുവരെ വേട്ടയ്യൻ വിറ്റഴിച്ചത്.

ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്ന് 30 മുതൽ 35 കോടിയോളം നേടാൻ സാധ്യതയുണ്ടെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 1.5 കോടിയാണ് വേട്ടയ്യൻ കേരളത്തിൽ നിന്ന് ഇതുവരെ നേടിയിട്ടുള്ളത്. 5.8 കോടി ആയിരുന്നു ജയിലർ കേരളത്തിൽ നിന്നും ആദ്യ ദിനം നേടിയത്. 60 കോടിക്കും മുകളിൽ നേടി ഒരു രജനികാന്ത് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനുമായിട്ടാണ് ജയിലർ കേരളത്തിലെ തിയേറ്ററുകൾ വിട്ടത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ ജയിലറിന്റെ നേട്ടത്തെ വേട്ടയ്യന് മറികടക്കാനാകുമെന്നാണ് കരുതുന്നത്.

ചിത്രം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററിലെത്തും. വ്യാഴാഴ്‌ച രാവിലെ ഏഴു മണിക്കാണ് കേരളത്തില്‍ വേട്ടയ്യന്റെ ആദ്യ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

മഞ്ജു വാര്യർ ഫഹദ് ഫാസിൽ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. താര എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. 300 കോടി ബജറ്റിലാണ് വേട്ടയ്യൻ ഒരിക്കിയിരിക്കുന്നതെന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടി ജെ ജ്ഞാനവേൽ പറഞ്ഞിരുന്നു.

Content Highlights: Vettaiyan crosses Indian 2 numbers in pre sale at Indian Box office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us