എആര്‍എം വ്യാജ പതിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; മലയാളികളെന്ന് സൂചന

കാക്കനാട് സൈബര്‍ ക്രൈം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്

dot image

ബെംഗളൂരു: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാക്കനാട് സൈബര്‍ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ഇവരെ വൈകീട്ട് കാക്കനാട് എത്തിക്കും. വ്യാജ പതിപ്പ് ഇറങ്ങി 30 ദിവസത്തിനകമാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്.

ടൊവിനോ നായകനായി എത്തിയ എആര്‍എം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയിരുന്നത്. ഫാൻ്റസി ആക്ഷന്‍ ഴോണറിലൊരുങ്ങിയ ചിത്രം ത്രിഡിയിലായിരുന്നു ഒരുക്കിയത്. മികച്ച പ്രതികരണവും തിയേറ്റര്‍ കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നത്. വ്യാജ പതിപ്പ് ആളുകള്‍ കാണുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ടൊവിനോയും നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തുവരികയും ചെയ്തിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നായിരുന്നു എആര്‍എം നിര്‍മിച്ചത്.

സമീപകാലത്തായി തിയേറ്ററിലെത്തുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പികള്‍ പ്രചരിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.തിയേറ്ററില്‍ നിന്നും ഷൂട്ട് ചെയ്ത രീതിയിലുള്ള പതിപ്പുകളാണ് ഇത്തരത്തില്‍ പുറത്തുവരുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം റിലീസായ രജനികാന്ത് ചിത്രം വേട്ടയ്യന്റെ പതിപ്പും ഇതിനകം ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us