'ആൺകുട്ടിയെ ആയിരുന്നു കുടുംബം പ്രതീക്ഷിച്ചത്, എന്റെ ജനനം ഒരു ഭാരമായിട്ടായിരുന്നു കണ്ടത്':മല്ലിക ഷെരാവത്ത്

സ്ത്രീകൾ തന്നെ സ്ത്രീകളെ പുരുഷാധിപത്യത്തിന്റെ കുറ്റിയിൽ കെട്ടാൻ ശ്രമിക്കുകയും എല്ലാ വാതിലുകളും അടയ്ക്കുന്നതും തുടരുകയാണെന്നും മല്ലിക പറഞ്ഞു

dot image

ബോളിവുഡിലെ മികച്ച താരങ്ങളിൽ ഒരാളാണ് മല്ലിക ഷെരാവത്ത്. ഒരിടവേളക്ക് ശേഷം മല്ലിക പ്രധാന വേഷത്തിൽ എത്തുന്ന പുതിയ 'വിക്കി വിദ്യ കാ വോ വാല വീഡിയോ' വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയ്ക്ക് പുറത്തുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക ഷെരാവത്ത്.

താൻ ജനിച്ചത് ഒരു ഭാരമായിട്ടായിരുന്നു കുടുംബം കണ്ടിരുന്നതെന്നും തനിക്ക് പകരം ഒരു ആൺകുട്ടിയെയായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നതെന്നും മല്ലിക പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ഹൗട്ടർഫ്‌ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താൻ നേരിട്ട വിവേചനങ്ങളെ കുറിച്ച് മല്ലിക ഷെരാവത്ത് തുറന്നുപറഞ്ഞത്.

ഹരിയാനയിൽ ആയിരുന്നു മല്ലിക ഷെരാവത്തിന്റെ ജനനം. വളർന്നപ്പോൾ പുരുഷാധിപത്യ സമൂഹത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ താൻ നേരിട്ട് അനുഭവിച്ചതായും മല്ലിക ഷെരാവത്ത് പറഞ്ഞു. 'എനിക്ക് ആരുടെയും പിന്തുണയില്ലായിരുന്നു. എന്റെ അമ്മയോ അച്ഛനോ പോലും എന്നെ പിന്തുണച്ചില്ല, സ്ത്രീകൾ തന്നെ സ്ത്രീകളെ പുരുഷാധിപത്യത്തിന്റെ കുറ്റിയിൽ കെട്ടാൻ ശ്രമിക്കുകയും എല്ലാ വാതിലുകളും അടയ്ക്കുന്നതും തുടരുകയാ'ണെന്നും മല്ലിക പറഞ്ഞു.

സഹോദരന് കുടുംബത്തിൽ ലഭിച്ചിരുന്ന പിന്തുണ തനിക്ക് ലഭിച്ചിരുന്നില്ലെന്നും വിവേചനം കുടുംബത്തിൽ തന്നെ അനുഭവിച്ചിരുന്നെന്നും മല്ലിക ഷെരാവത്ത് പറഞ്ഞു. മാതാപിതാക്കൾ തന്നോട് ഇത്രയധികം വിവേചനം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓർത്ത് വളരെ സങ്കടപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് അത് തനിക്ക് മനസ്സിലായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ തനിക്ക് അത് മനസിലാവുന്നുണ്ടെന്നും മല്ലിക ഷെരാവത്ത് പറഞ്ഞു.

'മകനെ വിദേശത്തേക്ക് അയക്കൂ, അവനെ പഠിപ്പിക്കൂ, അവനിൽ നിക്ഷേപിക്കൂ' എന്ന് അവർ പറയുമായിരുന്നു, കുടുംബത്തിന്റെ എല്ലാ സമ്പത്തും മകനിലേക്കും പേരക്കുട്ടിക്കും ലഭിക്കുംപെൺകുട്ടികളുടെ കാര്യമോ? അവർ വിവാഹം കഴിക്കും, അവർ ഒരു ബാധ്യതയാണ്' എന്നും മല്ലിക ഷെരാവത്ത് പറഞ്ഞു.

ഞാൻ മാത്രമല്ല, എന്റെ ഗ്രാമത്തിലെ എല്ലാ പെൺകുട്ടികളും ഇത്തരത്തിലുള്ള വിവേചനത്തിലും അനീതിയിലും ആണ് കടന്നുപോകുന്നതെന്ന് ഞാൻ മനസ്സിലാക്കിയെന്നും മല്ലിക ഷെരാവത്ത് അഭിമുഖത്തിൽ പറഞ്ഞു. എന്റെ മാതാപിതാക്കൾ എനിക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എനിക്ക് സ്വാതന്ത്യം അനുവദിച്ചിരുന്നില്ല. എന്നെ ഒരിക്കലും മനസിലാക്കാൻ ശ്രമിച്ചിരുന്നില്ല. ഞാൻ ജനിച്ചപ്പോൾ കുടുംബത്തിൽ ആൺകുട്ടി അല്ലാത്തതിനാൽ വിഷമത്തിലായിരുന്നെന്നും മല്ലിക ഷെരാവത്ത് അഭിമുഖത്തിൽ വെളിപ്പെടുത്തി.

Content Highlights: family expected a boy my birth was seen as a burden, Mallika Sherawat openup her experience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us