'അടുത്ത ഐശ്വര്യ റായ്' എന്ന് പറഞ്ഞ് പാര്‍വതിയെ കളിയാക്കുമായിരുന്നു:'നോട്ട്ബുക്ക്' അനുഭവം പങ്കിട്ട് സ്‌കന്ദ

നോട്ട്ബുക്ക് അഭിനേതാക്കളുമായി ഇപ്പോൾ അടുപ്പം ഇല്ലെങ്കിലും ചിത്രീകരണ വേളയിൽ അവർ പങ്കിട്ട സൗഹൃദം തൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് സ്കന്ദ പറഞ്ഞു

dot image

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു നോട്ട്ബുക്ക്. ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് സ്വീകാര്യത ഏറെയാണ്. പാർവതി തിരുവോത്ത്, റോമ, മരിയ റോയ് തുടങ്ങിവർ കേന്ദ്രകഥാപത്രങ്ങളായെത്തിയ ചിത്രത്തിൽ സ്കന്ദ അശോകും പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ നോട്ടുബുക്ക് സെറ്റിലെ പാർവതി തിരുവോത്തുമായി ബന്ധപ്പെട്ട ഒരു തമാശ നിറഞ്ഞ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കന്നഡ നടൻ സ്കന്ദ അശോക്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'സിനിമയുടെ ഷൂട്ടിംഗ് വേളയിൽ പാർവതി തിരുവോത്ത് ബോളിവുഡ് ഡിവയെ പോലെയായിരുന്നു.

ബോളിവുഡ് അഭിനേതാക്കളുടെ രീതിയിൽ, അതേ ഉച്ചാരണത്തിലായിരുന്നു സംസാരിക്കുക. പാർവതി അടുത്ത ഐശ്വര്യ റായ് ആകുമെന്ന് ഉറപ്പാണെന്ന് തമാശ പറയാറുണ്ട്. ചിത്രത്തിൽ ക്ലൈമാക്സിൽ പുതുവത്സര രാവിൽ സാറയും പൂജയും വേലി ചാടി ഓടുന്ന ഒരു സീനുണ്ട്. ആദ്യ ടേക്കിൽ പാർവതി വീണു. അപ്പോൾ 'എൻ്റമ്മേ!' എന്ന് നിലവിളിച്ചു പോയി. പിന്നീട് അത് പറഞ്ഞു ഞങ്ങൾ അവളെ ഒരുപാട് കളിയാക്കി,' സ്കന്ദ അശോക് പറഞ്ഞു.

നോട്ട്ബുക്ക് അഭിനേതാക്കളുമായി താൻ ഇപ്പോൾ അടുപ്പം ഇല്ലെങ്കിലും ചിത്രീകരണ വേളയിൽ അവർ പങ്കിട്ട സൗഹൃദം തൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് സ്കന്ദ അശോക് കൂട്ടിച്ചേർത്തു. ആദ്യ ചിത്രത്തിലൂടെ ആഴത്തിലുള്ള ഒരു കഥാപത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതില് സന്തോഷവും ഇപ്പോഴും ചിത്രത്തിലെ പാട്ടുകളും സീനുകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആളുകൾ ഏറ്റെടുക്കുന്നതിനുള്ള സന്തോഷവും അശോക് പങ്കുവെച്ചു.

Content Highlights: Skanda Ashok about note book movie experience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us