'അപ്പുറത്ത് മോഹൻലാൽ ആയതിന്റെ ടെൻഷൻ അനിൽ കപൂറിന് ഉണ്ടായിരുന്നു'; ശ്രീകാന്ത് മുരളി

അനായാസമായി അഭിനയിക്കുന്ന ഒരാളാണ് മോഹൻലാൽ. ഡയലോഗ് ഒറ്റ പ്രാവശ്യം വായിച്ചു കേട്ടാൽ അദ്ദേഹം റെഡിയാണ് ഷോട്ടിന്

dot image

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക് സുപരിചിതനാണ് ശ്രീകാന്ത് മുരളി.

ദീര്‍ഘകാലം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സിനിമയില്‍ ബോളിവുഡ് നടൻ അനിൽ കപൂറും മോഹൻലാലുമായുള്ള ഒരു കോമ്പിനേഷൻ സീനിന്‍റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീകാന്ത് മുരളി ഇപ്പോള്‍.

അപ്പുറത്ത് അഭിനയിക്കാൻ നിൽക്കുന്നത് മോഹൻലാൽ ആയതിനാല്‍ ചെറിയ ടെൻഷൻ അനിൽ കപൂറിന് ഉണ്ടായിരുനെന്നും സ്ക്രിപ്റ്റ് പഠിക്കുന്നതൊക്കെ ശ്രദ്ധിച്ചായിരുന്നെന്നും ശ്രീകാന്ത് മുരളി പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രലേഖാ അനുഭവങ്ങള്‍ ശ്രീകാന്ത് മുരളി പങ്കുവെച്ചത്.

'ചന്ദ്രലേഖയിൽ അനിൽ കപൂർ എത്തുന്നത് ആ കാലഘട്ടത്തിൽ വലിയ സംഭവമായിരുന്നു. ഷൂട്ടിംഗ് തുടങ്ങുമ്പോഴാണ് ഇക്കാര്യം ഞങ്ങളും അറിയുന്നത്. അദ്ദേഹം വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. വന്നാൽ എങ്ങനെയായിരിക്കും ചിത്രത്തിൽ എന്ന ആകാംക്ഷയും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം കൂട്ടി കലർത്തിയാണ് സെറ്റില്‍ അനില്‍ കപൂർ സംസാരിച്ചിരുന്നത്.

'ഇപ്പുറത്താണെങ്കിൽ നമ്മുടെ മോഹൻലാൽ നിൽക്കുകയാണ്. ആ വ്യത്യാസം നേരിട്ട് അറിയാം. മോഹൻലാലും അനിൽ കപൂറും മാത്രമാണ് സീനിൽ ഉണ്ടായിരുന്നത്. അനായാസമായി അഭിനയിക്കുന്ന ഒരാളാണ് മോഹൻലാൽ. ഡയലോഗ് ഒറ്റ പ്രാവശ്യം വായിച്ചു കേട്ടാൽ അദ്ദേഹം റെഡിയാണ് ഷോട്ടിന്. പക്ഷെ അപ്പുറത്ത് അങ്ങനെ ആയിരുന്നില്ല. അനിൽ കപൂർ സ്ക്രിപ്റ്റ് പഠിക്കുന്നതൊക്കെ കുറച്ച് ടെൻഷനോടെ ആയിരുന്നു. ഒരോരുത്തരുടെ രീതി വ്യത്യസ്തമായിരിക്കുമല്ലോ'.

'മറ്റൊരു ഭാഷയിൽ ചെയ്യുന്ന ചിത്രം. തൊട്ടുമുന്‍പ് പ്രിയദർശൻ ചെയ്ത 'വിരാസത്തി'ലെ അനില്‍ കപൂറിന്‍റെ കഥാപാത്രം ഹിറ്റായി നില്‍ക്കുകയാണ്. പിന്നെ, ഇപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആണെന്നും അദ്ദേഹത്തിന് അറിയാം. അതിന്‍റെയൊക്കെ ടെൻഷൻ മുഖത്ത് കാണാൻ പറ്റിയിരുന്നു. ഇപ്പോഴും അനിൽ കപൂറിന് അന്നത്തെ അതെ ചെറുപ്പമാണ്. ഹിന്ദിയിൽ ഏറ്റവും സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റുകളിൽ ആത്മാർത്ഥതയോടു കൂടി പ്രവർത്തിക്കുന്ന നടനായി എനിക്ക് തോന്നിയത് അനിൽ കപൂറിനെയാണ്," ശ്രീകാന്ത് മുരളി പറഞ്ഞു.

ചന്ദ്രലേഖ എന്ന ചിത്രത്തിൽ സുകന്യയുടെ ഭർത്താവ് അൽഫി ആയാണ് അനിൽ കപൂർ എത്തിയത്.

അപ്പുക്കുട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. കാമിയോ റോളില്‍ ആയിരുന്നു അനിൽ കപൂർ എത്തിയതെങ്കിലും ആ കഥാപത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

Content Highlights: Srikanth Murali shares Anil Kapoor's performance in Chandralekha movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us