'ഇവിടെ കാര്യങ്ങൾ വൻ ഫാസ്റ്റാണ്'; ദളപതി 69 ആദ്യ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയായി

വിജയ് നായകനായ ഗോട്ടിലെ ഗാനത്തിന് കൊറിയോഗ്രഫി ചെയ്ത ശേഖർ മാസ്റ്റർ തന്നെയാണ് ദളപതി 69 ലെ ഗാനവും കൊറിയോഗ്രഫി ചെയ്തത്

dot image

ദളപതി വിജയ്‌യുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ദളപതി 69 ന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയായിരുന്നു ആരംഭിച്ചത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പുജ ഹെഗ്‌ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തിലെ ആദ്യത്തെ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഗാനം ചിത്രീകരിച്ചുകൊണ്ടായിരുന്നു ദളപതി 69 ന്റെ പൂജ ആരംഭിച്ചത്. ഈ ഗാനമാണ് ഇപ്പോൾ പൂർത്തിയായത്. അനിരുദ്ധ് ഒരുക്കിയ സംഗീതത്തിന് അസൽ കൊളാരുവാണ് വരികൾ എഴുതിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് നായകനായ ഗോട്ടിലെ ഗാനത്തിന് കൊറിയോഗ്രഫി ചെയ്ത ശേഖർ മാസ്റ്റർ തന്നെയാണ് ദളപതി 69 ലെ ഗാനവും കൊറിയോഗ്രഫി ചെയ്തത്. വിജയ്‌യും പുജയും അഭിനയിക്കുന്ന ഗാന രംഗത്തിൽ നൂറ് കണക്കിന് നർത്തകരും അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 27 ന് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടക്കാനിരിക്കെ ദളപതി 69 ന്റെ അടുത്ത ഷെഡ്യൂൾ നവംബറിലായിരിക്കും ചിത്രീകരണം നടക്കുക. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക.

കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

Content Highlights: Thalapthy 69 Song Shoot Complete today next Schedule in November

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us