ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ച് രജിനിയുടെ വേട്ടയ്യൻ, പക്ഷെ ഒന്നാമൻ ജയിലർ തന്നെ

സ്ഥിരം കണ്ടുമടുത്ത കൊമേർഷ്യൽ എലമെൻ്റുകളെ മാറ്റി നിർത്തി കഥക്ക് മുൻത്തൂക്കം നൽകി ഒരുക്കിയ ചിത്രമാണ് വേട്ടയ്യൻ

dot image

നിറഞ്ഞ കൈയ്യടികളോടെയും ആഘോഷത്തോടെയുമാണ് ആണ് ഓരോ രജനികാന്ത് സിനിമകളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. ആരാധകർ കാത്തിരുന്ന രജനി ചിത്രം വേട്ടയ്യൻ തിയേറ്ററുകളിൽ എത്തിയപ്പോഴും പതിവ് രീതികൾക്കൊന്നും മാറ്റം ഉണ്ടായിരുന്നില്ല. ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആണ് ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് 30 കോടിയാണ് ആദ്യ ദിനം വേട്ടയ്യൻ സ്വന്തമാക്കിയിരിക്കുന്നത്.

എന്നിരുന്നാലും രജനിയുടെ മുൻ റിലീസായ ജയിലറുമായി ചിത്രത്തെ താരതമ്യപ്പെടുത്തുമ്പോൾ വേട്ടയ്യന് പ്രതീക്ഷിച്ച കളക്ഷൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം 48 കോടിയായിരുന്നു ബോക്സ് ഓഫീസിൽ ആദ്യ ദിനം നേടിയിരുന്നത്. 348.55 കോടി രൂപയുടെ ആജീവനാന്ത ആഭ്യന്തര കളക്ഷനും ചിത്രം സ്വന്തമാക്കി. ഈ കളക്ഷൻ റിപ്പോർട്ടുകൾ മറികടക്കാൻ വേട്ടയ്യന് ആദ്യ വാരാന്ത്യത്തിൽ ശക്തമായ പ്രകടനം അനിവാര്യമാണ്.

സ്ഥിരം കണ്ടുമടുത്ത കൊമേഴ്സ്യൽ എലമെൻ്റുകളെ മാറ്റി നിർത്തി കഥക്ക് മുൻതൂക്കം നൽകി ഒരുക്കിയ ചിത്രമാണ് വേട്ടയ്യൻ എന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങളിൽ കാണാനാകുന്നത്. എൻകൗണ്ടറുകളെക്കുറിച്ച് പറയുന്ന ചിത്രം വളരെ ഗൗരവത്തോടെയുള്ള കഥപറച്ചിൽ രീതിയാണ് പിന്തുടരുന്നത്.

ചിത്രത്തിൽ തലൈവർക്കൊപ്പം ഫഹദിന്റെ കഥാപാത്രവും പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.

Content Highlights:  vettaiyan first day boxs office collection

dot image
To advertise here,contact us
dot image