ഹനുമാൻ സംവിധായകന്റെ മൂന്നാമത്തെ ചിത്രം 'മഹാകാളി'; ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രം

ബാലയ്യയുടെ മകൻ മോക്ഷഗ്‌നനാണ് ചിത്രത്തിൽ നായകനാവുന്നത്.

dot image

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രവുമായി ഹനുമാൻ സംവിധായകൻ പ്രശാന്ത് വർമ്മ. പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിലെ മുന്നാമത്തെ ചിത്രമാണ് നവരാത്രി ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. മഹാകാളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പ്രശാന്ത് സംവിധാനം ചെയ്ത ഹനുമാൻ ആയിരുന്നു പിസിയുവിലെ ആദ്യത്തെ ചിത്രം. നിലവിൽ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് പിസിയുവിലെ രണ്ടാമത്തെ ചിത്രം.

ബാലയ്യയുടെ മകൻ മോക്ഷഗ്‌നനാണ് ചിത്രത്തിൽ നായകനാവുന്നത്. ഈ സീരിസിലെ മുന്നാമത്തെ ചിത്രമാണ് മഹാകാളി. പൂജ കൊല്ലൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. നവരാത്രി ദിനത്തിൽ പുറത്തിറങ്ങിയ മഹാകാളിയുടെ പോസ്റ്ററിൽ ഒരു സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയെയും കടുവയെയുമാണ് കാണാൻ സാധിക്കുന്നത്.

ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് പ്രശാന്ത് സിനിമകൾ തയ്യാറാക്കുന്നത്. പ്രശാന്ത് സംവിധാനം ചെയ്ത ഹനുമാൻ വൻ കളക്ഷനായിരുന്നു സ്വന്തമാക്കിയത്, തേജ സജ്ജയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 350 കോടിയോളം രൂപയായിരുന്നു ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്.

Content Highlights: Hanuman director's third PCU film Mahakali India's first female superhero film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us