ഇതല്ല ഇതിനപ്പുറവും സാധിക്കും; 1500 കോടിയുടെ നേട്ടവും അടിച്ചു കയറി മലയാള സിനിമ

1550 കോടിയാണ് ഇതുവരെയുള്ള മലയാള സിനിമയുടെ നേട്ടം. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ അഞ്ച് ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്

dot image

മലയാള സിനിമയുടെ ഏറ്റവും മികച്ച ഭാഗ്യ വർഷമായി 2024 മാറുകയാണ്. ജനുവരി മുതൽ ഒക്ടോബർ വരെ ഇറങ്ങിയ സിനിമകൾ നേടിയ ബ്ലോക്ബസ്റ്റർ വിജയങ്ങൾ മാത്രം മതി അത് മനസിലാക്കാൻ. മലയാള സിനിമകൾ എന്നാൽ മിനിമം ​ഗ്യാരന്റി ചിത്രങ്ങളെന്ന് പറയാത്തവർ ഇന്ന് ചുരുക്കമാണ്. ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി ആഗോളതലത്തിൽ റെക്കോർഡ് കളക്ഷൻ നേടിയിരിക്കുകയാണ് മലയാള സിനിമ.

1550 കോടിയാണ് 2024ൽ ഇതുവരെയുള്ള മലയാള സിനിമയുടെ നേട്ടം. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ അഞ്ച് ചിത്രങ്ങളാണ് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, പ്രേമലു, ആടുജീവിതം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ആ ചിത്രങ്ങൾ. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് 242 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ് മലയാള സിനിമയ്ക്ക് സാധ്യമാകുമോ എന്നിടത്തു നിന്ന് ഇനി ഏത് സിനിമയാണ് ആ നേട്ടം നേടുക എന്ന നിലയിൽ മലയാള സിനിമ വളർന്നിരിക്കുന്നു.

100 കോടിക്ക് പുറമെ നിരവധി അൻപത് കോടി ചിത്രങ്ങളും മലയാളത്തിലുണ്ടായി. ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, കിഷ്കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയിൽ, ടർബോ തുടങ്ങിയ ചിത്രങ്ങൾ മികച്ച ഓപ്പണിങ്ങും ഫൈനൽ കളക്ഷനും സ്വന്തമാക്കി. മമ്മൂട്ടിയുടെ തുടർച്ചയായ 50 കോടി ചിത്രങ്ങളാണ് ഭ്രമയുഗവും ടർബോയും. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന ഖ്യാതിയോടെ മുന്നേറുന്ന ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം 75 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി കിഷ്കിന്ധാ കാണ്ഡം മാറി.

81 കോടിയാണ് വിനീത് ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്ക് ശേഷം നേടിയത്. വിഷു ചിത്രമായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും തിയേറ്ററിൽ ആളെക്കൂട്ടി. പൃഥ്വിരാജ്, ബേസിൽ ജോസഫ് കോമഡി എന്റർടൈനർ ചിത്രം ഗുരുവായൂരമ്പല നടയിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി 90 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് അടിച്ചെടുത്തത്.

Content Highlights: malayalam cinema crosses 1500 crore within 10 months

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us