ഇയാളിത് എന്ത് ഭാവിച്ചാ…!!, വീണ്ടും കിടിലൻ ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി

നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്

dot image

സിനിമയ്ക്ക് പുറത്തുള്ള തന്റെ പുതിയ ലുക്കിലെ ഫോട്ടോ പുറത്തുവിട്ട് വീണ്ടും സോഷ്യൽ മീഡിയെ ഞെട്ടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടി ഷെയർ ചെയ്ത ചിത്രം നിമിഷ നേരം കൊണ്ട് വൈറലാണ്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രവും എടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നെക്‌ലെസ് ടീ ഷർട്ടും ഓവർ സൈസ് ജീൻസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ALLG (ആൾ ഗുഡ്) എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്.

നാഗർകോവിലിലാണ് നിലവിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ കാമറ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

Content Highlights: Megastar Mammootty's New Looks Viral in Social Media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us