ചെറിയ ബഡ്ജറ്റിൽ ഏറ്റവും മികച്ച ഔട്ട്പുട്ട് ആയിരുന്നു മിരുതൻ; രണ്ടാം ഭാഗം ഉടനെന്ന് ജയം രവി

എം രാജേഷ് സംവിധാനം ചെയ്യുന്ന 'ബ്രദർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ജയം രവി ചിത്രം

dot image

തമിഴിലെ ആദ്യത്തെ അപ്പോക്കലിപ്റ്റിക് സോമ്പി ഴോണറിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ജയം രവി നായകനായ മിരുതൻ. ചെറിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഒരു രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയായാണ് ചിത്രം അവസാനിപ്പിച്ചത്. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ജയം രവി.

മിരുതൻ 2 ഉറപ്പായും വരുമെന്നും ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ എന്നും ജയം രവി പറഞ്ഞു. വളരെ മികച്ച ഒരു ശ്രമമായിരുന്നു മിരുതൻ. ആ ചെറിയ ബഡ്ജറ്റിൽ അത്തരത്തിൽ മികച്ച ഒരു ഔട്ട്പുട്ട് ഉണ്ടാക്കാൻ എളുപ്പമല്ല, അത് സംവിധായകൻ ശക്തി സുന്ദർ രാജൻ വളരെ മികച്ചതായി ചെയ്‌തെന്നും ജയം രവി പറഞ്ഞു.

'ഊട്ടിയെ ഒരു അപ്പോക്കലിപ്റ്റിക് സ്ഥലമാക്കി മിരുതനായി മാറ്റിയെടുത്തു. ഒരു സ്ഥലത്ത് പെട്രോൾ പമ്പ് കത്തികൊണ്ട് ഇരിക്കും മറ്റൊരിടത്ത് ശവശരീരങ്ങൾ പലയിടത്തായി ചിതറികിടപ്പുണ്ടായിരിക്കും. അത്തരത്തിലുള്ള ഒരു അപ്പോക്കലിപ്റ്റിക് വേൾഡ് ആക്കി ആ സ്ഥലത്തെ ആർട്ട് ഡിപ്പാർട്മെന്റ് മാറ്റിയെടുത്തു. മിരുതനെ പോലെ തന്നെ ടിക് ടിക് ടിക്കും ഒരു മികച്ച പരിശ്രമം ആയിരുന്നു. അതിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു', ജയം രവി പറഞ്ഞു.

ലക്ഷ്മി മേനോൻ, കാളി വെങ്കട്ട് തുടങ്ങിയവരും ചിത്രത്തിൽ ജയം രവിക്കൊപ്പം മിരുതനിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ ആണ് ഇനി പുറത്തിറങ്ങാനുള്ള ജയം രവി ചിത്രം. ഒരു ഫാമിലി കോമഡി ചിത്രമായി ഒരുങ്ങുന്ന ബ്രദർ ദീപാവലി റിലീസായി ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ഭൂമിക ചൗള, പ്രിയങ്ക മോഹൻ, വിടിവി ഗണേഷ്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം.

Content Highlights: Miruthan 2 will release soon says jayam ravi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us