മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭീഷ്മ പർവ്വം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ സുഷിന്റെ മ്യൂസിക്കിന് വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് സീനിന് ശേഷം മമ്മൂട്ടി നടന്നുവരുമ്പോൾ കണ്ണടയെ കൈ കൊണ്ട് താഴേക്ക് തട്ടുന്ന ഒരു സീനുണ്ട്. അതിന് ആൾക്കാർ കയ്യടിക്കുന്നത് കണ്ടിട്ടാണ് അതൊരു ഹൈ പോയിന്റായിരുന്നല്ലോ എന്ന് മനസ്സിലായതെന്ന് സുഷിൻ ശ്യാം പറയുന്നു. സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു സുഷിൻ ഇക്കാര്യം പറഞ്ഞത്.
'മൈക്കിളപ്പയുടെ ഭൂതകാലത്തിന്റെ ഒരു സ്റ്റോറി ടെല്ലിംഗാണ് ഫ്ലാഷ്ബാക്കിൽ നടക്കുന്നത്. ആ കഥയ്ക്കാണ് ഞാൻ മ്യൂസിക് ചെയ്തത്, ആ നടത്തത്തിനല്ല. അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ ഒരു ഹൈ പോയിന്റാണ് നടന്നു വരുന്ന സീനിൽ സംഭവിച്ചത്. തിയറ്ററിലെത്തിയപ്പോൾ ആണ് എനിക്ക് അതൊരു ഹൈ പോയിന്റാണ് എന്ന് മനസ്സിലായത്. അദ്ദേഹം കണ്ണട വച്ച് ഇങ്ങനെ കൈ കൊണ്ട് തട്ടുമ്പോൾ ആൾക്കാർ കയ്യടിക്കുന്നത് കണ്ടിട്ടാണ് ഇതൊരു ഹൈ പോയിന്റായിരുന്നല്ലോ എന്ന് മനസ്സിലാകുന്നത്. ഓഡിയൻസിന്റെ പൾസ് എന്താണെന്ന് അമലേട്ടനാണ് കൂടുതലായി മനസ്സിലാവുന്നത്', സുഷിൻ ശ്യാം പറഞ്ഞു.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ദേവദത്ത് ഷാജിയും അമല്‍ നീരദും ചേര്‍ന്നൊരുക്കിയ തിരക്കഥക്ക് സംഭാഷണം എഴുതിയത് ആര്‍. ജെ. മുരുകനാണ്. രവിശങ്കറിന്റേതാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേയ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹര്‍ഷനാണ്.
Content Highlights: Sushin Shyam talks about the mass intro scene of mammootty in bheeshma parvam