'ഒന്നിക്കട്ടെ, കാണിച്ചുതരാം'; പൃഥ്വിക്കൊപ്പമുള്ളത് ഒന്നൊന്നര പടമെന്ന് സൂചന നൽകി ഖാലിദ് റഹ്മാൻ

പൃഥ്വിരാജ് നായകനായ 'സപ്തമ ശ്രീ തസ്കരാ' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി ഖാലിദ് റഹ്മാൻ പ്രവർത്തിച്ചിരുന്നു.

dot image

ചുരുക്കം സിനിമകൾ കൊണ്ട് മലയാള സിനിമാപ്രേമികൾക്കിടയിൽ വ്യക്തമായ സ്ഥാനം നേടിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഖാലിദിനൊപ്പം ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നതായി നടൻ പൃഥ്വിരാജ് ഈ അടുത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് 'ഒന്നിക്കട്ടെ, കാണിച്ചുതരാം' എന്നായിരുന്നു ഖാലിദിന്റെ മറുപടി. ആ സിനിമയുടെ ചർച്ചകൾ നടക്കുകയാണ്. പ്രൊഡക്ഷന്‍ ഹൗസും ആക്ടേഴ്‌സ് ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്നാണ് ചർച്ചകൾ നടക്കുന്നത്. അതിൽ കണ്‍ഫര്‍മേഷന്‍സൊന്നും വന്നിട്ടില്ല എന്നും അദ്ദേഹം റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് നായകനായ 'സപ്തമ ശ്രീ തസ്കരാ' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി ഖാലിദ് റഹ്മാൻ പ്രവർത്തിച്ചിരുന്നു. ചിത്രീകരണ വേളയിൽ അദ്ദേഹത്തിന്റെ കഥപറച്ചിൽ ഇഷ്ടമായെന്ന്, ഖാലിദിനെ പൃഥ്വിരാജ് പ്രശംസിക്കുകയും ചെയ്തിരുന്നു. ഖാലിദ് റഹ്മാനൊത്ത് സിനിമ ചെയ്യുമെന്ന് സപ്തമ ശ്രീ തസ്കരാ ചിത്രത്തിന്റെ പ്രൊഡ്യൂസറിനോട് പറഞ്ഞിരുനെന്നും പൃഥ്വിരാജ് പറഞ്ഞു. ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭമായ 'അനുരാഗ കരിക്കിൻ വെള്ള'ത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥ്വിരാജ്.

നിലവിൽ 'ആലപ്പുഴ ജിംഖാന' എന്ന സിനിമയുടെ പണിപ്പുരയിലാണ് ഖാലിദ് റഹ്മാൻ. നസ്‌ലിനൊപ്പം ഗണപതി, ലുക്ക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Content Highlights: Khalid Rahman talks about his movie with Prithviraj Sukumaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us