തിയേറ്ററിൽ മിസ് ആയോ? വിഷമിക്കേണ്ട, ലബ്ബർ പന്ത് ഒടിടിയിലേക്ക്

ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

dot image

2024 ൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. മലയാള ചിത്രമായ അയ്യപ്പനും കോശിയിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ തമിഴരശൻ പച്ചമുത്തു പറഞ്ഞിരുന്നു. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും വേട്ടയ്യൻ അടക്കമുള്ള ചിത്രങ്ങൾ റിലീസിന് എത്തിയതോടെ ചിത്രം പല തിയേറ്ററുകളിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു.

എന്നാൽ തിയേറ്ററുകളിൽ കാണാൻ സാധിക്കാതിരുന്ന പ്രേക്ഷകർക്കായി ലബ്ബർ പന്ത് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബറിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴരശൻ പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ലബ്ബർ പന്തിൽ അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഹരീഷ് കല്യാൺ, സഞ്ജന, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം.ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിന്റെ കാമറ. ജി മദനൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ്.

Content Highlights: Lubber Pandhu OTT Release Date update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us