'വില്ലൻ' കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്, മമ്മൂട്ടി-ജിതിൻ കെ ജോസ് ചിത്രം രണ്ടാം ഘട്ട ഷൂട്ടിങ് എറണാകുളത്ത്

മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന ചിത്രം എന്ന രീതിയിൽ ഈ ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ഹൈപ്പുണ്ട്.

dot image

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന ചിത്രം എന്ന രീതിയിൽ ഈ ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ഹൈപ്പുണ്ട്.

മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും , നാഗർ കോവിലിൽ ചിത്രീകരണത്തിനെത്തിയപ്പോഴുള്ള ലൊക്കേഷൻ സ്റ്റില്ലുമെല്ലാം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നാഗർകോവിൽ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം, മമ്മൂട്ടിയും ജിതിൻ കെ ജോസും ടീമും ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണത്തിനായി കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചതായാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ എറണാകുളം ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഒരു ഇടവേളയെടുത്ത് അടുത്ത ലൊക്കേഷനായ മൂന്നാറിലേക്ക് സംഘം തിരിയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടിയുടെ കരിയറിലെ 428-ാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ഏകദേശം 40 ദിവസം അനുവദിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ കെ ജോസിന്റെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ഇതുവരെ പേരിടാത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

Content Highlights: shooting of Mammootty's Jithin K Jose movie has started in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us