ഗോട്ട് എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് നടൻ വിജയ്. നിർമാതാവ് അർച്ചന കൽപാത്തിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി ഷെയർ നേടിയതിന് പിന്നാലെയായിരുന്നു അണിയറപ്രവർത്തകരുടെ ആഘോഷം.
Celebrating #TheGreatestOfAllTime moment with @actorvijay na❤️❤️❤️ @archanakalpathi for achieving #100CRORESSHAREINTAMILNADU @vp_offl @Jagadishbliss bro thanks @Ags_production @agscinemas @aishkalpathi pic.twitter.com/JdaTdxpvCq
— raahul (@mynameisraahul) October 12, 2024
ചിത്രം 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് ഇന്ന് നേടിയത്. എന്നാൽ കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സിനിമയ്ക്ക് വമ്പൻ കളക്ഷൻ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: Vijay celebrates GOAT success with producer Archana Kalpathi