പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ആമിർ ഖാൻ; ഒരുങ്ങുന്നത് കൂലിയടക്കം വമ്പൻ സിനിമകൾ

'ലാൽ സിങ് ഛദ്ദ'യാണ് അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം.

dot image

ബോളിവുഡിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് ആമിർ ഖാൻ്റേത്. മികച്ച സിനിമകളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും 1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതോടെ ആമിർ അഭിനയത്തിൽ നിന്നൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ആമിർ ഖാന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുകയാണ്.

ആർഎസ് പ്രസന്ന സംവിധാനം ചെയ്യുന്ന 'സിത്താരെ സമീൻ പർ' ആണ് ഇനി ആമിർ ഖാന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ്. 2007 ൽ ആമിർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ സ്പിരിച്വൽ സീക്വലായി പുറത്തിറങ്ങുന്ന സിത്താരെ സമീൻ പറിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം 2025 മാർച്ചിൽ തിയേറ്ററിലെത്തും.

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാനും അഭിനയിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 15 ന് ആമിർ കൂലിയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. 30 വർഷത്തിന് ശേഷമാണ് ആമിർ ഖാനും രജനികാന്തും വീണ്ടും ഒന്നിക്കുന്നത്. 1995 ൽ പുറത്തിറങ്ങിയ 'ആതങ്ക് ഹി ആതങ്ക്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

രാജ്‌കുമാർ ഹിറാനി, രാജ്‌കുമാർ സന്തോഷി തുടങ്ങിയവരുടെ അടുത്ത ചിത്രങ്ങളിലും ആമിർ ആണ് നായകനാകുന്നതെന്ന് വാർത്തകളുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിതീകരണങ്ങളൊന്നും വന്നിട്ടില്ല. രാജ്‌കുമാർ സന്തോഷിക്ക് ഒപ്പമുള്ള ചിത്രം ഒരു കോമഡി എന്റർടൈനർ ആണെന്നും 'ചാർ ദിൻ കി സിന്ദഗി'എന്നാണ് ചിത്രത്തിന്റെ പേരെന്നുമാണ് പിങ്ക് വില്ല മുൻപ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

'ലാൽ സിങ് ഛദ്ദ'യാണ് അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. മോശം പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആമിർ ഖാന്റെ അഭിനയത്തിനും നിരൂപകരിൽ നിന്നും മോശം അഭിപ്രായമാണ് ലഭിച്ചത്. തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഇമോഷണലി ഒരുപാട് ബാധിച്ചെന്നും നടൻ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights: Aamir Khan to join Coolie soon, all set for a grand comeback

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us