Jan 2, 2025
08:36 AM
ആസിഫ് അലിയെ നായകനാക്കി നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് 'ലെവൽ ക്രോസ്'. തിയേറ്ററിൽ വലിയ ജനശ്രദ്ധ ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്വിസ്റ്റുകൾ ഗംഭീരമാണെന്നും ആസിഫ് അലിയുടെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
മികച്ച വിഷ്വൽസ് ആണ് സിനിമയിലേതെന്നും മൂന്ന് കഥാപാത്രങ്ങളെ മാത്രം വച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചെന്നുമാണ് പുറത്തുവരുന്ന റിവ്യൂസ്. അമല പോൾ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ളയാണ് ചിത്രം നിർമിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്.
#LevelCross
— safwan (@SafwanSevad) October 14, 2024
A slow paced thriller which includes many twist and turns, engaging from start to end, a bold screenplay with limited casts. #Asifali 💎 pic.twitter.com/1vtiysSzAA
അപ്പു പ്രഭാകര്‍ ആണ് ലെവൽ ക്രോസ്സിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെല്ലിക്കെട്ട് ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രവും എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ വർഷമിറങ്ങിയ ആസിഫ് അലി സിനിമകളെല്ലാം മികച്ച പ്രതിരണങ്ങളായിരുന്നു നേടിയത്.
ദിൻജിത് അയ്യത്താൻ ഒരുക്കിയ 'കിഷ്കിന്ധാ കാണ്ഡം' ആണ് ആസിഫ് അലിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ വർഷത്തെ മികച്ച ചിത്രമെന്ന ഖ്യാതി നേടിയ 'കിഷ്കിന്ധാ കാണ്ഡം' ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളമാണ് ഇതുവരെ നേടിയത്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമാണിത്. ബാഹുൽ രമേശ് ആണ് ചിത്രത്തിനായി തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചത്.
Content Highlights: Asif Ali starring Level Cross receives great responses after OTT release