ബജറ്റ് 100 കോടി, ലക്കി ഭാസ്കറുമായി തിരിച്ചുവരവിനൊരുങ്ങി ദുൽഖർ

വൻ ഹൈപ്പോടെ എത്തിയ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയ്ക്ക് തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.

dot image

കഴിഞ്ഞ ഓണം റിലീസായെത്തിയ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം മോളിവുഡിൽ ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രവും റിലീസ് ചെയ്തിരുന്നില്ല. പ്രഭാസ് നായകനായ കൽക്കിയിൽ കാമിയോ റോളിൽ ദുൽഖർ എത്തിയിരുന്നെങ്കിലും ഒരു വർഷത്തിന് ശേഷമാണ് ദുൽഖർ നായകനാകുന്ന ലക്കി ഭാസ്കർ തിയേറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. 100 കോടി ബജറ്റിലാണ് ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചിത്രത്തിന്റേതായി പുറത്ത് വരുന്നത്.

1980-1990 കാലഘട്ടങ്ങളിൽ നടക്കുന്ന കഥ പറയുന്ന ലക്കി ഭാസ്കർ , അന്നത്തെ മുംബൈ നഗരത്തെ അതുപോലെ പുനർസൃഷ്ടിച്ചിരിക്കുകയാണ്. ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരണം നടന്നത്. അത്കൊണ്ട് തന്നെയാണ് ഇത്രയും വലിയ ബജറ്റിലേക്ക് ചിത്രമെത്തിയത്.

യുവ പ്രേക്ഷകരേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന്റെ വമ്പൻ ബജറ്റ് ചിത്രത്തിന്റെ കളക്ഷനിൽ കൂടി പ്രതിഫലിക്കുമോ എന്ന ആകാംക്ഷ സിനിമാപ്രേമികൾക്കിടയിലുണ്ട്.

Content Highlights: Dulquer's Lucky Bhaskar budget of 100 crores

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us