'കൈതി 2' എൽസിയുവിലെ പീക്ക് സിനിമ, റോളക്സിനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യും'; ലോകേഷ് കനകരാജ്

രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'കൂലി' ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് കനകരാജ് ചിത്രം

dot image

രജനികാന്ത് ചിത്രം 'കൂലി' എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയല്ല. എന്നാൽ അതിന് ശേഷം ചെയ്യുന്നത് എൽസിയുവിലെ ഒരു പീക്ക് സിനിമ ആയിരിക്കുമെന്നും സംവിധായകൻ ലോകേഷ് കനകരാജ്. ഇതുവരെ വന്ന എല്ലാ കഥാപാത്രങ്ങളും ആ ചിത്രത്തിലുണ്ടാകും. കമൽ ഹാസൻ ചിത്രം 'വിക്രം' ഒരു എനർജിയോടെ അവസാനിപ്പിക്കാനാണ് റോളക്സിനെ അവതരിപ്പിച്ചത്. റോളക്സിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റാൻഡ്അലോൺ സിനിമ പദ്ധതിയുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

'കൂലി എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയല്ല. എന്നാൽ അതിന് ശേഷം ചെയ്യുന്നത് എൽസിയുവിലെ ഒരു പീക്ക് സിനിമ ആയിരിക്കും. ഇതുവരെ വന്ന എല്ലാ കഥാപാത്രങ്ങളും അതിലുണ്ടാകും. വിക്രം സിനിമ ചെയ്യുന്നത് മുൻപ് തന്നെ എൽസിയുവിനെ പറ്റിയും ക്രോസ് ഓവറുകളെ പറ്റിയും ചർച്ചകൾ നടന്നിരുന്നു. അതുപോലെ റോളക്സിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റാൻഡ്അലോൺ സിനിമയും പദ്ധതിയുണ്ട്', ലോകേഷ് കനകരാജ് പറഞ്ഞു. മാസ്റ്റർ ക്ലാസ് എന്ന ഫിലിം ഡിസ്കഷനിൽ സംസാരിക്കവെയാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'കൂലി' ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് കനകരാജ് ചിത്രം. നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ്, ഉപേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

കാർത്തിയെ നായകനാക്കി 'കൈതി'യുടെ രണ്ടാം ഭാഗമായ 'കൈതി 2' ആണ് ഇനി എൽസിയുവിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ ചിത്രമാകും ലോകേഷ് പറഞ്ഞ എൽസിയുവിലെ പീക്ക് സിനിമയെന്നാണ് ഇപ്പോഴുള്ള ചർച്ചകൾ. 2025ൽ 'കൈതി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ലോകേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

Content Highlights: Kaithi 2 will be the peak of LCU says Lokesh kanakaraj

dot image
To advertise here,contact us
dot image