കരൺ ജോഹറിന്റെ നിർമാണ കമ്പനിയിൽ കണ്ണ് വെച്ച് മുകേഷ് അംബാനി, ഓഹരികൾ വാങ്ങാനൊരുങ്ങുന്നു

നേരത്തെ എക്താ കപൂറിന്‍റെ ബാലാജി ടെലി ഫിലിംസിന്റെ ഷെയറുകള്‍ റിലയന്‍സ് വാങ്ങിയിരുന്നു.

dot image

കരൺ ജോഹറിന്റെ നിർമാണ കമ്പനിയിൽ കണ്ണ് വെച്ച് മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സില്‍ ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാര്‍ നടപ്പായാല്‍ ജിയോ സ്റ്റുഡിയോസ്, വയോകോം18 സ്റ്റുഡിയോസ് എന്നിവയുള്‍പ്പെടുന്ന റിലയന്‍സിന്റെ എന്റര്‍ടെയിന്‍മെന്റ് ബിസിനസ് മേഖല കൂടുതല്‍ കരുത്താർജിക്കും.

കരണ്‍ ജോഹറിന് 90.7 ശതമാനവും അമ്മ ഹിരൂ ജോഹറിന് 9.24 ശതമാനവും ഓഹരി പങ്കാളിത്തവുമുള്ള ധര്‍മ പ്രൊഡക്ഷന്‍സ് കഴിഞ്ഞ കുറച്ചു കാലമായി പങ്കാളികളെ തേടുകയായിരുന്നു. നിര്‍മാണ ചെലവ് കൂടിയതും തിയേറ്ററിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ജനപ്രീതി നേടിയതുമൊക്കെ ബോളിവുഡ് സുറ്റുഡിയോകള്‍ക്ക് കനത്ത വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിക്ഷേപകരെ തേടാൻ കാരണമായതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ എക്താ കപൂറിന്‍റെ ബാലാജി ടെലി ഫിലിംസിന്റെ ഷെയറുകള്‍ റിലയന്‍സ് വാങ്ങിയിരുന്നു. അത്തരത്തില്‍ ഒരു ഡീലാണ് റിലയന്‍സ് കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷനില്‍ റിലയന്‍സ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കരണ്‍ ജോഹര്‍ ഇതിനു മുമ്പ് പലതവണ ഓഹരി വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാവാതെ വരുകയായിരുന്നു. സഞ്ജീവ്‌ ഗോയങ്കെയുടെ സരിഗമയുമായും ഓഹരി വില്‍പ്പനയ്ക്ക് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Content Highlights: Mukesh Ambani to buy shares in Karan Johar's construction company

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us