ആ ഹിറ്റ് കോംബോ വീണ്ടും, 'ഇഡലികടൈ'യിൽ ധനുഷിനൊപ്പം നിത്യ മേനോനും

'തിരുചിത്രമ്പലം' എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രമായിട്ടുള്ള പ്രകടനത്തിനാണ് നിത്യ മേനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു

dot image

ധനുഷും നിത്യാമേനോനും ഒന്നിച്ചെത്തി ഹിറ്റടിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. സൗഹൃദത്തിന്റെ ആഴം പറഞ്ഞ സിനിമയിൽ ധനുഷിനെ വെല്ലുന്നതായിരുന്നു നിത്യാമേനോന്റെ പ്രകടനം. ഇപ്പോഴിതാ വീണ്ടും ഈ സൂപ്പർ ഹിറ്റ് ജോഡി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡലികടൈ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്.

ധനുഷിനൊപ്പം ചായ ​കുടിക്കുന്ന ചിത്രം പങ്കിട്ടുക്കൊണ്ട് 'പുതിയ പ്രഖ്യാപനം'- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. 'സ്വാ​ഗതം' എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം 'തിരുചിത്രമ്പലം' എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രമായിട്ടുള്ള പ്രകടനത്തിനാണ് നിത്യ മേനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് 'ഇഡലികടൈ'. രായൻ, പാ പാണ്ടി, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്. രായനാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. തമിഴ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് ചിത്രം നേടിയത്.

Content Highlights:  Nithya Menon with Dhanush in Idalikadai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us