'അനിമൽ പാര്ക്കി'ൽ നിന്ന് രൺബീർ പിൻമാറുമോ?, ആലിയ - ദിവ്യ ഖോസ്‌ല തർക്കത്തിന് പിന്നാലെ ആശങ്കയിൽ ആരാധകർ

ആലിയ നായികയായി എത്തിയ ജിഗ്‌രയ്‌ക്കെതിരെ അനിമലിന്റെ സഹനിർമാതാവ് കൂടിയായ ഭൂഷൺ കുമാറിന്റെ ഭാര്യയും നിർമാതാവും നടിയുമായ ദിവ്യ ഖോസ്‌ല രംഗത്ത് എത്തിയിരുന്നു.

dot image

ബോളിവുഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അനിമൽ. രൺബീർ കപൂർ നായകനായ ചിത്രത്തിന് രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ടി സീരിസും സന്ദീപ് റെഡ്ഡിയും ചേർന്നായിരുന്നു.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് നായകൻ രൺബീർ കപൂർ പിന്മാറുമോയെന്ന ആശങ്കയിലാണ് ആരാധകർ ഇപ്പോൾ. ഇതിന് കാരണമാവട്ടെ ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ ജിഗ്‌രയെ ചൊല്ലിയുള്ള വിവാദങ്ങളാണ്. കരൺ ജോഹർ നിർമിച്ച് ആലിയ നായികയായി എത്തിയ ജിഗ്‌രയ്‌ക്കെതിരെ അനിമലിന്റെ സഹനിർമാതാവ് കൂടിയായ ഭൂഷൺ കുമാറിന്റെ ഭാര്യയും നിർമാതാവും നടിയുമായ ദിവ്യ ഖോസ്‌ല രംഗത്ത് എത്തിയിരുന്നു.

ചിത്രം കാണാൻ തിയേറ്ററുകളിൽ ആളുകൾ ഇല്ലെന്നും ടിക്കറ്റുകൾ ഒന്നടങ്കം വാങ്ങി വ്യാജ കളക്ഷനാണ് ജിഗ്‌രയ്ക്ക് കാണിക്കുന്നതെന്നുമായിരുന്നു ദിവ്യയുടെ ആരോപണം. ദിവ്യയുടെ ആരോപണത്തിൽ ആലിയ മൗനം പാലിച്ചെങ്കിലും ജിഗ്‌രയുടെ സഹനിർമ്മാതാവ് കരൺ ജോഹർ ദിവ്യയ്ക്ക് മറുപടി പറയുകയും വിഡ്ഢിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തർക്കം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ദിവ്യയും ആലിയ ഭട്ടും തമ്മിലുള്ള ഈ തർക്കത്തിൽ രൺബീർ എന്ത് നിലപാട് എടുക്കുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ടി സീരിസ് നിർമിക്കുന്ന ചിത്രത്തിൽ സഹകരിക്കരുതെന്നാണ് തീവ്ര ആലിയ ആരാധകർ രൺബീറിനെ ടാഗ് ചെയ്ത് പറയുന്നത്. എന്നാൽ രൺബീർ പ്രൊഫഷണൽ നടനാണെന്നും ഈ മര്യാദ പാലിച്ചുകൊണ്ട് അദ്ദേഹം അനിമൽ പാർക്കിൽ എന്തായാലും അഭിനയിക്കുമെന്നും ആരാധകർ പറയുന്നുണ്ട്.

ഒക്ടോബർ 12 നാണ്ജിഗ്‌ര റിലീസ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ദിവ്യ ഖോസ്‌ല ഇൻസ്റ്റഗ്രാമിലൂടെ ചിത്രത്തിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. തിയേറ്ററുകളിൽ ജിഗ്‌ര ആരും കാണുന്നില്ലെന്നും മുംബൈയിൽ മാത്രമല്ല മറ്റിടങ്ങളിലും തിയേറ്ററുകൾ ശൂന്യമാണെന്നുമായിരുന്നു ദിവ്യ പറഞ്ഞത്. പിന്നാലെ ആലിയ അടക്കമുള്ള നിർമാതാക്കൾ ജിഗ്‌രയുടെ ടിക്കറ്റ് വാങ്ങി വ്യാജ ബോക്സ് ഓഫീസ് കളക്ഷൻ കാണിക്കുകയാണെന്നും ദിവ്യ ആരോപിച്ചിരുന്നു.

Content Highlights: Will Ranbir withdraw from Animal Park? Fans worried after Alia-Divya Khosla dispute

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us