ബോക്‌സ്ഓഫീസില്‍ ദയനീയ പരാജയം; ജോക്കര്‍ 2 വിനെ രക്ഷിക്കാന്‍ അവസാന വഴിയും പരീക്ഷിച്ച് വാര്‍ണര്‍ ബ്രദേഴ്‌സ്

റേറ്റിങ് ഏറ്റവും കുറഞ്ഞ ഡിസി ചിത്രങ്ങളുടെ പട്ടികയിൽ ജോക്കർ: ഫോളി എ ഡ്യൂക്സ് ഇടം പിടിച്ചിരുന്നു

dot image

ബോക്‌സോഫീസിൽ ദയനീയ പരാജയമായതോടെ 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 29 മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമെന്ന് അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റി റിപ്പോർട്ട് ചെയ്തു. ചിത്രത്തെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമായാണ് നിർമാതാക്കളായ വാർണർ ബ്രദേഴ്സ് ഡിജിറ്റൽ സ്ട്രീമിങ് നേരത്തെയാക്കുന്നത്.

ഒക്ടോബർ 2 മുതൽ ഇന്ത്യയിലും ഒക്ടോബർ 4 മുതൽ ലോകവ്യാപകമായും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിവസം മുതൽ മോശം റിപ്പോർട്ടുകളായിരുന്നു വന്നത്. അതേസമയം ജോക്കറിന്റെ ആദ്യ ഭാഗം ബോക്‌സോഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. 2019 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രം 2019 ഡിസംബർ 17നായിരുന്നു ഒടിടിയിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിൻ ഫിനീകിസിന് മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം ലഭിച്ചിരുന്നു.

എന്നാല്‍ നേര്‍വിപരീതമായിരുന്നു രണ്ടാം ഭാഗത്തിന്‍റെ അവസ്ഥ. 'ജോക്കർ: ഫോളി എ ഡ്യൂക്സിന്' യുഎസ് ആഭ്യന്തര ബോക്സ് ഓഫീസിൽ 51.5 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. ആഗോളതലത്തിൽ 165 മില്യൺ ഡോളർ ആണ് ചിത്രം കളക്ട് ചെയ്തത്.

റിലീസിന് പിന്നാലെ റോട്ടൻ ടൊമാറ്റോയിൽ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞിരുന്നു. ഇതോടെ ഡിസി ചിത്രങ്ങളിൽ റേറ്റിങ് ഏറ്റവും കുറഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ ജോക്കർ: ഫോളി എ ഡ്യൂക്സ് ഇടം പിടിച്ചിരുന്നു. (സിനിമകളുടെ നിലവാരവും ബോക്സോഫീസ് പ്രകടനവും പ്രേക്ഷകരുടെ അഭിപ്രായങ്ങളും വിലയിരുത്തി സിനിമകളുടെ റേറ്റിങ് നിശ്ചയിക്കുന്ന വെബ് സൈറ്റാണ് റോട്ടൻ ടൊമാറ്റോ.)

മുൻ വർഷങ്ങളിൽ ഏറെ പ്രതീക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് 'ജോക്കർ: ഫോളി എ ഡ്യൂക്സ്' ന്റെ റേറ്റിങ്.

ജോക്വിൻ ഫീനിക്സും ലേഡി ഗാഗയും അഭിനയിച്ച 'ജോക്കർ: ഫോളി എ ഡ്യൂക്സ്' ഒക്ടോബർ 2 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. നായക കഥാപാത്രമായ ആർതറിന്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്തത് ടോഡ് ഫിലിപ്പ്‌സ് തന്നെയാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സും സംവിധാനം ചെയ്തത്.

Content Highlights: Joker: Folie a Deux Big FLOP in theatrical run and digital release on October 29

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us