നല്ല ക്ലീൻ തമാശ കാണാം, സിദ്ദീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടക'ത്തിന് യു സർട്ടിഫിക്കറ്റ്, ചിത്രം 18ന്

സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ് 'പൊറാട്ട് നാടകം' സംവിധാനം ചെയ്തിരിക്കുന്നത്

dot image

അനശ്വര സംവിധായകനായ സിദ്ദിഖിന്റെ മേൽനോട്ടത്തിൽ ഒരുങ്ങിയ 'പൊറാട്ട് നാടകം' സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ആക്ഷേപഹാസ്യരൂപത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 18 നാണ് റിലീസ് ചെയ്യുന്നത്. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കൽ കോമഡി കൂടിയാണെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയിരുന്നു.

പശു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് നായകനാവുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. മണിക്കുട്ടി എന്ന പശുവിന്റെ വീക്ഷണത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെയായിരുന്നു ട്രെയ്‌ലർ പുറത്തിറങ്ങിയത്.

പുല്ല് കഴിക്കുന്ന പോത്തും പോത്തിനെ കഴിക്കുന്ന നമ്മളും വെജിറ്റേറിയൻസ് ആണെന്ന തരത്തിലുള്ള ഡയലോഗുകൾ ചിരി പടർത്തുന്നതായിരുന്നു. നേരത്തെ പുറത്തിറങ്ങിയ ടീസറിൽ ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും മാർക്സ് മുത്തപ്പനുമൊക്കെ വിഷയമായി എത്തിയിരുന്നു.

സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ് 'പൊറാട്ട് നാടകം ' സംവിധാനം ചെയ്തത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.

രാഹുൽ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷൻ കൺസൾട്ടന്റ് ശിവകുമാർ രാഘവ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Content Highlights: Porattu Nadakam upcoming satirical tale get clean u certificate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us