ഇന്ത ആട്ടം പോതുമാ; സഹപ്രവർത്തകർക്കൊപ്പം 'വേട്ടയ്യ'ൻ്റെ വിജയം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്

ആ​ഗോളതലത്തിൽ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യൻ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

dot image

സഹപ്രവർത്തകർക്കൊപ്പം പുതിയ ചിത്രമായ 'വേട്ടയ്യ'ൻ്റെ വിജയം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. സംഗീത സംവിധായകൻ അനിരുദ്ധ്, സംവിധായകൻ ടിജെ ജ്ഞാനവേൽ, ചിത്രത്തിൻ്റ നിർമാതാക്കൾ എന്നിവർക്കൊപ്പമാണ്‌ രജനികാന്ത് വിജയം ആഘോഷിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങൾ മുൻപാണ് ആശുപത്രി വിട്ടത്.

ആ​ഗോളതലത്തിൽ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യൻ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തിൽ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യൻ മറികടന്നു.

13 കോടിയായിരുന്നു ദി ഗോട്ടിന്റെ കേരളത്തിലെ കളക്ഷൻ. മോശം പ്രതികരണം നേടിയ ചിത്രത്തിന് കേരളത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 'ജയിലർ' എന്ന ചിത്രത്തിന് ശേഷം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടയ്യൻ'. 60 കോടിക്കും മുകളിലായിരുന്നു ജയിലറിന്റെ കേരളത്തിലെ നേട്ടം. ഇത് വരും ദിവസങ്ങളിൽ 'വേട്ടയ്യൻ' മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കർണാടകയിലും, യുഎസ്എയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.

Content Highlights: Rajinikanth celebrates Vettaiyan success with team members

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us