ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു, ഈ വർഷത്തെ എന്റെ അവസാനത്തെ ചിത്രമാണിത്: സുഷിൻ ശ്യാം

ബോഗയ്ൻവില്ല സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കുസാറ്റിൽ നടന്ന പ്രോമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

dot image

മലയാളത്തിൽ തുടർച്ചയായി ഹിറ്റുകളുമായി മുൻ പന്തിയിൽ നിൽക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. 2024 ൽ സുഷിൻ സംഗീതം നൽകിയ മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ ഹിറ്റാവുകയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ബോഗയ്ൻവില്ലയാണ് സുഷിൻശ്യാം സംഗീതം നൽകി റിലീസിന് ഒരുങ്ങുന്ന ചിത്രം. 2024 ൽ താൻ സംഗീതം നൽകുന്ന അവസാന ചിത്രമായിരിക്കും ഇതെന്നാണ് സുഷിൻ പറയുന്നത്. താൻ ഒരു ചെറിയ ബ്രേക്ക് എടുക്കുകയാണ്. ഇനി അടുത്ത വർഷം മാത്രമായിരിക്കും പുതിയ ചിത്രവുമായി എത്തുകയെന്നും സൂഷിൻ പറഞ്ഞു.

ബോഗയ്ൻവില്ല സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കൂസാറ്റിൽ നടന്ന പ്രോമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വര്‍ഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സുഷിൻ ശ്യാം പറഞ്ഞു. പരിപാടിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ജ്യോതിർമയി എന്നിവരും സുഷിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഒക്ടോബർ 17 നാണ് ബോഗെയ്ൻവില്ല റിലീസ് ചെയ്യുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബോഗെയ്ൻവില്ലയ്ക്കുണ്ട്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഭീഷ്മപർവ്വം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ൻവില്ലയുടേയും ഛായാഗ്രാഹകൻ. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്‌ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Content Highlights: Sushin Shyam Taking a short break, Bougainvillea last film of the year

dot image
To advertise here,contact us
dot image