തമിഴ് സംവിധായകൻ കൊമ്പയ്യ മലയാളത്തിലേക്ക്; നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ, ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണനും പുതുമുഖം ശിവാനന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഷികാ അശോകനാണ് നായികയാവുന്നത്

dot image

നിരവധി തമിഴ് സിനിമകളിൽ സഹസംവിധായകനായി തിളങ്ങിയ കൊമ്പയ്യ മലയാളത്തിൽ സ്വതന്ത്ര സംവിധായകനാവുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് കൊമ്പയ്യ സ്വതന്ത്രസംവിധായകനാവുന്നത്.
ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കഴിഞ്ഞ ദിവസം നടന്നു. ശ്രീവന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. സംവിധായകൻ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

വിഷ്ണു ഉണ്ണികൃഷ്ണനും പുതുമുഖം ശിവാനന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഷികാ അശോകനാണ് നായികയാവുന്നത്. സമ്പന്നനായ ഒരു യുവാവിന്റെയും സാധാരണക്കാരനായ ഒരു യുവാവിന്റെയും കഥ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സിനിമയിൽ.

സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും, സാധാരണക്കാരനായ യുവാവിനെ ശിവാനന്ദുമാണ് അവതരിപ്പിക്കുന്നത്. നടൻ സാജു നവോദയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സംവിധായകൻ കൊമ്പയ്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്

സംഭാഷണം - ശ്യാം. പി.വി, ഛായാഗ്രഹണം -ഷെന്റോ വി. ആന്റോ, പ്രൊഡക്ഷൻ കൺട്രോളർ -ശശികുമാർ ഒറ്റപ്പാലം, പാലക്കാടും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പിആർഒ വാഴൂർ ജോസ്.

Contnet Highlights: Tamil director Kobayya to Malayalam; Vishnu Unnikrishnan as the lead, the shoot has begun

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us