വളരെ വയലന്റ് ആയ സിനിമ ആയിരുന്നു തീവ്രം, അതെല്ലാം എഡിറ്റ് ചെയ്തു മാറ്റി: അനു മോഹൻ

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത തീവ്രം ഒരു ആക്ഷൻ റിവഞ്ച് ചിത്രമായി ആണ് ഒരുങ്ങിയത്.

dot image

വളരെ വയലന്റ് ആയ, കാണുമ്പോൾ അയ്യോ എന്ന് തോന്നിക്കുന്ന തരം സീനുകളുള്ള സിനിമ ആയിരുന്നു ആദ്യം തീവ്രമെന്ന് നടൻ അനു മോഹൻ. 12 വർഷം മുൻപ് അത്രയും ഇന്റെൻസ് വയലൻസും ഇന്റെൻസ് റൊമാൻസും ഉള്ള തരത്തിലായിരുന്നു സിനിമയുടെ ഡിസൈൻ. സിനിമയിൽ നായികയുടെ തലവെട്ടുന്ന സീനൊക്കെ കുറച്ച് ബിൽഡ്അപ്പ് ആയിട്ടാണ് പ്ലാൻ ചെയ്തത്. പക്ഷേ അതെല്ലാം എഡിറ്റ് ചെയ്തു ഒഴിവാക്കിയെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ അനു മോഹൻ പറഞ്ഞു.

'വളരെ ഇന്റെൻസ് ആയ വയലൻസ് ഉള്ള സിനിമയായിരുന്നു തീവ്രം. ഇപ്പോഴത്തെ നെറ്റ്ഫ്ലിക്സിൽ ഇറങ്ങുന്ന തരം സിനിമകൾ പോലെ ആയിരുന്നു ആദ്യം ഉദ്ദേശിച്ചത്. സിനിമയിൽ നായികയുടെ തലവെട്ടുന്ന സീനൊക്കെ കുറച്ച് ബിൽഡ്അപ്പ് ആയിട്ടാണ് പ്ലാൻ ചെയ്തത്. വണ്ടിയിലിട്ട് നായികയെ അടിക്കുന്ന സീനൊക്കെ കാണുമ്പോൾ നമുക്ക് അയ്യോ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സീൻ ആയിരുന്നു അത്. അതൊക്കെ ഒടുവിൽ എഡിറ്റ് ചെയ്തു പോയി', അനു മോഹൻ പറഞ്ഞു.

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ തീവ്രം ഒരു ആക്ഷൻ റിവഞ്ച് ചിത്രമായി ആണ് ഒരുങ്ങിയത്. ചിത്രത്തിൽ രാഘവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിച്ചത്. ശ്രീനിവാസൻ, ശിഖ നായർ, വിനയ് ഫോർട്ട് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. വി.സി.ഇസ്മയിൽ ആയിരുന്നു ചിത്രം നിർമിച്ചത്. ഹരി നായർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് കപിൽ ഗോപാലകൃഷ്ണൻ ആയിരുന്നു.

Content Highlights: Theevram was a violent movie at first later trimmed

dot image
To advertise here,contact us
dot image