സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 350 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. കങ്കുവ ഒരു മിസ്റ്ററി ആക്ഷൻ ഇമോഷണൽ ഫിലിം ആണ്. നല്ലൊരു മിസ്റ്ററിയുള്ള ലീഡ് ഒന്നാം ഭാഗത്തിന്റെ അവസാനം ഞങ്ങൾ വച്ചിട്ടുണ്ട്. അത് രണ്ടാം ഭാഗം കാണാനായി പ്രേക്ഷകർക്ക് ആകാംക്ഷ നൽകുമെന്നും സംവിധായകൻ ശിവ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഒന്നാം ഭാഗത്തിന്റെ കഥ എഴുതുമ്പോൾ തന്നെ രണ്ടാം ഭാഗത്തിനായുള്ള ലീഡ് എനിക്ക് കിട്ടിയിരുന്നു. രണ്ടാം ഭാഗത്തിനുള്ള കഥയും തുടർന്ന് നന്നായി തന്നെ എനിക്ക് കിട്ടി. എപ്പോഴും മിസ്റ്ററി ഴോണർ ഒരു സസ്പെൻസിനുള്ള വക നമുക്ക് നൽകികൊണ്ടേയിരിക്കും. നല്ലൊരു മിസ്റ്ററിയുള്ള ലീഡ് ഒന്നാം ഭാഗത്തിന്റെ അവസാനം ഞങ്ങൾ വച്ചിട്ടുണ്ട്. അത് രണ്ടാം ഭാഗം കാണാനായി പ്രേക്ഷകർക്ക് ആകാംക്ഷ നൽകും', ശിവ പറഞ്ഞു.
സൂര്യ ഇതുവരെയും ചെയ്യാത്ത ചെയ്യാത്ത രണ്ട് തരം കഥാപാത്രങ്ങളാണ് കങ്കുവയിലേത്, അതായിരുന്നു സിനിമ ചെയ്യാനുള്ള തന്റെയും സാറിന്റെയും എക്‌സൈറ്റ്‌മെന്‍റ് എന്ന് സംവിധായകൻ ശിവ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.
Content Highlights: the final lead in kanguva will excite audience says Shiva