കത്തനാർ തിയേറ്ററുകളിൽ കത്തിക്കയറുമോ? പാക്കപ്പ് അപ്ഡേഷനൊപ്പം ഹൃദയസ്പർശിയായ കുറിപ്പുമായി ജയസൂര്യ

മൂന്ന് വർഷത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നെന്നും കൂടെ നിന്ന എല്ലാ അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും ജയസൂര്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

dot image

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ - ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മൂന്ന് വർഷത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നെന്നും കൂടെ നിന്ന എല്ലാ അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും ജയസൂര്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

'അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' pack up… മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ… അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ … കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരൻ executive Producer ശ്രീ. കൃഷ്ണമൂർത്തി.
സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്… കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്.

ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങൾ. വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ.. എല്ലാവർക്കുംനന്ദി. ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക….. !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിൻ്റെ റിലീസിങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും'. ജയസൂര്യ കുറിച്ചത് ഇങ്ങനെ.

കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന'കത്തനാർ - ദി വൈൽഡ് സോഴ്സററി'ൻ്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Content Highlights: Jayasuriya's Kathanar shooting has been completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us