'പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ?'; കിടിലൻ ട്രോളുമായി ലിസ്റ്റിന്റെ പിറന്നാളാശംസ

'കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്.വരുമാനം കിട്ടുന്നതല്ലേ. ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ. ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ"

dot image

പൃഥ്വിരാജിന് രസകരമായ പിറന്നാൾ ആശംസകളുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി താൻ ഫോണിൽ തിരഞ്ഞു, എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഉള്ളത് കൊണ്ട് ഓണം പോലെയാകട്ടെ എന്ന് കരുതി പഴയ ചിത്രം പങ്കുവെക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലിസ്റ്റിന്‍റെ പോസ്റ്റ് തുടങ്ങുന്നത്. ഇരുവരും ഒന്നിച്ചുളള സിനിമകൾ ഇപ്പോൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണ് എന്ന സമൂഹ മാധ്യമങ്ങളിലെ ചോദ്യങ്ങൾക്കും ലിസ്റ്റിൻ പോസ്റ്റിൽ രസകരമായി മറുപടി നൽകിയിട്ടുണ്ട്.

'ഞാന്‍ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി? അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷന്‍ ശ്രദ്ധയില്‍ പെട്ടത് 'Old Is Gold'?? പിന്നെ ഞാന്‍ ഫോണില്‍ ചികയാന്‍ ആയിട്ട് ഒന്നും നിന്നില്ലാ… അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ ഉടന്‍ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്. ആളുകള്‍ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പോള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. സത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ്. പക്ഷേ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും? എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്,'

'2025ലേക്ക് ഒന്ന് പ്ലാന്‍ ചെയ്താലോ സാര്‍… കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്… വരുമാനം കിട്ടുന്നതല്ലേ. ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ. ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ. വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീര്‍ക്കണ്ടെ.. ആലോചിച്ച് പതുക്കെ പറഞ്ഞാല്‍ മതിയെ. നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി,' എന്ന് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചു.

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച കൂട്ടുകെട്ടാണ് ലിസ്റ്റിൻ-പൃഥിരാജ് ടീം. വിമാനമായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. പിന്നാലെ ഡ്രൈവിംഗ് ലൈസൻസ്, ജന ഗണ മന, കടുവ, ഗോൾഡ് തുടങ്ങി നിരവധി സിനിമകളാണ് പൃഥ്വിരാജും ലിസ്റ്റിനും ചേർന്ന് നിർമ്മിച്ചത്.

Content Highlights: Listin Stephen shares a funny post on the birthday of Prithviraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us