ഓവിയയുടെ പേരിൽ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പരാതി നൽകി നടി

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പേരിൽ എക്‌സ്പ്ലാറ്റ്‌ഫോമിലൂടെ വീഡിയോ പ്രചരിച്ചത്

dot image

തന്റെ പേരിൽ വ്യാജ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിപ്പിച്ചതിനെതിരെ പരാതി നൽകി നടിയും ബിഗ്‌ബോസ് താരവുമായ ഓവിയ. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയതായി നടിയുടെ മാനേജറെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നടിയെ അപമാനിക്കാനായി മനപൂർവം തയ്യാറാക്കിയതാണ് വ്യാജദൃശ്യങ്ങൾ എന്ന് മാനേജർ പറഞ്ഞു. സെൻസെറ്റിവായ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പേരിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വീഡിയോ പ്രചരിച്ചത്. ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിലായിരുന്നു വീഡിയോ പ്രചരിച്ചത്. പിന്നാലെ നടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിരവധിപ്പേർ മോശം കമന്റുകളുമായെത്തിയിരുന്നു. എന്നാൽ തനിക്ക് നേരെ ഉയർന്ന പരിഹാസ കമന്റുകൾക്ക് നടി വ്യക്തമായ മറുപടിയും നൽകിയിരുന്നു. വീഡിയോ പുറത്തിറങ്ങി എന്ന് കേട്ടല്ലോ, വീഡിയോ കണ്ടു എന്നിങ്ങനെ കമന്‍റുകള്‍ വന്നപ്പോള്‍ 'എന്‍ജോയ്' എന്നായിരുന്നു ഓവിയയുടെ മറുപടി. ദൈർഘ്യം കുറഞ്ഞു പോയി എന്ന കമന്റിന് 'അടുത്ത തവണ ശ്രദ്ധിക്കാം ബ്രോ' എന്നും നടി തിരിച്ചടിച്ചു.

2007-ല്‍ പൃഥ്വിരാജ് നായകനായ കങ്കാരു എന്ന ചിത്രത്തിലൂടെയാണ് ഓവിയ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പുതിയ മുഖം, മനുഷ്യമൃഗം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. ബിഗ്‌ബോസിന്‍റെ ആദ്യ തമിഴ് സീസണിലൂടെയാണ് ഓവിയ ശ്രദ്ധ നേടുന്നത്. ഹെലന നെല്‍സണ്‍ എന്നതാണ് നടിയുടെ യഥാർത്ഥ പേര്.

Content Highlights: Oviya Has Filed A Complaint On Viral Video

dot image
To advertise here,contact us
dot image