പടിയിറക്കം ആഘോഷമാക്കാൻ ദളപതി 69; വിജയ് വീണ്ടും കാക്കി വേഷമണിയും?

2016 ൽ അറ്റ്ലീ സംവിധാനത്തിലെത്തിയ 'തെരി'യിലാണ് വിജയ് അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്.

dot image

ദളപതി വിജയ്‌യുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ദളപതി 69 ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ദളപതി 69 ൽ വിജയ് വീണ്ടും പൊലീസ് വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്റർടൈൻമെൻറ് മാധ്യമമായ വലൈ പേച്ചു റിപ്പോർട്ട് അനുസരിച്ച് രഹസ്യ അന്വേഷണത്തിനെത്തുന്ന എക്സ് പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് ദളപതി 69 ൽ എത്തുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 8 വർഷത്തിന് ശേഷമാണ് വിജയ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നത്. 2016 ൽ അറ്റ്ലീ സംവിധാനത്തിലെത്തിയ 'തെരി'യിലാണ് വിജയ് അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്.

മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പുജ ഹെഗ്‌ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഗാനം ചിത്രീകരിച്ചുകൊണ്ടായിരുന്നു ദളപതി 69 ന്റെ പൂജ ആരംഭിച്ചത്. അനിരുദ്ധ് ഒരുക്കിയ സംഗീതത്തിന് അസൽ കൊളാരുവാണ് വരികൾ എഴുതിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 27 ന് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടക്കാനിരിക്കെ ദളപതി 69 ന്റെ അടുത്ത ഷെഡ്യൂൾ നവംബറിലായിരിക്കും ചിത്രീകരണം നടക്കുക. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക.

കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

Content Highlights: 'Thalapathy 69' vijay role revealed!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us