ഇസ്ലാം മതം സ്വീകരിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ച് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ. മതം മാറുന്നതിനെ അച്ഛനും പ്രശസ്ത സംഗീത സംവിധായകനുമായ ഇളയരാജ എതിര്‍ത്തേയില്ലെന്നും യുവന്‍ ശങ്കര്‍ രാജ പറഞ്ഞു. 'ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛന്‍ ചോദിച്ചത്,' യുവന്‍ ശങ്കര്‍ രാജ പറഞ്ഞു.
ഗോട്ടിന്റെ വിജയത്തിന് പിന്നാലെ വിവിധ തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ്
യുവന്‍ മനസ് തുറന്നത്. കരിയറിന്റെ പീക് ടൈമില്‍ നില്‍ക്കുമ്പോള്‍ തന്നെ നാല് വര്‍ഷത്തോളം യുവന്‍ എവിടെയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും ഈ സമയത്ത് എന്തായിരുന്നു സംഭവിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു യുവന്‍ മറുപടി പറഞ്ഞത്.
താന്‍ വിവിധ അന്വേഷണങ്ങളിലായിരുന്നെന്നും ഇതിലൂടെ സ്വയം പഠിക്കുകയായിരുന്നെന്നും യുവന്‍ പറഞ്ഞു. അമ്മയുടെ മരണ ശേഷം താന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. അവരെ ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് സ്വപ്നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത് അവര്‍ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ്? എന്നുള്ള അന്വേഷണം ഞാന്‍ നടത്തി. അത് തന്നെ പൂര്‍ണമായും ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നുവെന്നും യുവന്‍ പറഞ്ഞു.
അമ്മയുടെ അകാലമരണത്തിന് പിന്നാലെ താന്‍ തികഞ്ഞ മദ്യപാനിയായി മാറിയിരുന്നെന്നും അതിന് മുമ്പ് താന്‍ പാര്‍ട്ടികള്‍ക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ലെന്നും യുവന്‍ പറഞ്ഞു. പെട്ടന്ന് ഒരുനാള്‍ തനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്ലാം ആണെന്നും യുവന്‍ പറഞ്ഞു.
2015 ല്‍ വിവാഹത്തിന് പിന്നാലെയാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതല്‍ അബ്ദുള്‍ ഹാലിഖ് ആയിരിക്കുമെന്നും യുവന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സംഗീത രംഗത്ത് തന്റെ പ്രൊഫഷണല്‍ പേരായ യുവന്‍ ശങ്കര്‍ രാജ എന്ന് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Yuvan shankar raja about Ilayaraja's response to him converting to Islam