അഭിനയ മത്സരം കാണാന്‍ കാത്തിരിക്കണം; ഫഹദ് - എസ്.ജെ സൂര്യ ചിത്രം വൈകുമെന്ന് വിപിന്‍ ദാസ്

ഫഹദിനും എസ്.ജെ. സൂര്യയ്ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് വിപിന്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

dot image

ഫഹദ് ഫാസിലിനെയും എസ്.ജെ സൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം വൈകുമെന്ന് സംവിധായകന്‍ വിപിന്‍ ദാസ്. ഫഹദും എസ്.ജെ. സൂര്യയും മറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കാന്‍ കുറച്ച് കൂടി സമയമെടുക്കുമെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്.

സിനിമാ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫഹദിനും എസ്.ജെ. സൂര്യയ്ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് വിപിന്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലേക്ക് ആദ്യമായി അഭിനയിക്കാന്‍ എത്തുന്നതിന്റെ ആവേശത്തിലാണ് താനെന്ന് എസ്.ജെ സൂര്യയും ജൂലൈയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിന്റെ വലിയ ആരാധകനാണ്, തങ്ങള്‍ ഇരുവര്‍ക്കും അഭിനയിക്കാന്‍ മികച്ച അവസരങ്ങളുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് വിപിന്‍ ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എസ്.ജെ. സൂര്യ പറഞ്ഞിരുന്നു.

അതേസമയം, ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസും പൃഥ്വിരാജും വീണ്ടുമൊന്നിക്കുകയാണ്. സന്തോഷ് ട്രോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഴയുടെ രണ്ടാം ഭാഗമാണ് വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന മറ്റൊരു ചിത്രം.

Content Highlights: Fahad Faasil - S J Suryah movie will be delayed says Vipin Das

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us