തമിഴ് നാട്ടിൽ രജനികാന്ത് ചിത്രം വേട്ടയ്യനെ കടത്തിവെട്ടി ജീവ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ബ്ലാക്ക്. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോൾ ആദ്യ ദിവസത്തേക്കാൾ കളക്ഷനും ബുക്കിങ്ങുമാണ് ബ്ലാക്കിന് ലഭിക്കുന്നത്. ഒരുപാട് വർഷത്തെ ഇടവേളക്ക് ശേഷം ജീവയുടെ ഒരു വമ്പൻ തിരിച്ചുവരവ് കൂടിയാണ് ബ്ലാക്ക്.
മൂന്നാം ദിനം മുതൽ ചിത്രത്തിന്റെ ഷോകൾ വർധിച്ചെന്നാണ് തമിഴ്നാട്ടിലെ തിയേറ്ററുകൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാൾ തിരക്കാണെന്നാണ് പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സിൽ പോസ്റ്റ് ചെയ്യുന്നത്. രണ്ടാമത്തെ ആഴ്ചയാകുമ്പോൾ ഇതിനേക്കാൾ കളക്ഷൻ സിനിമക്ക് ലഭിക്കുമെന്നും ചിലപ്പോൾ വേട്ടയ്യനെ ബ്ലാക്ക് മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
#Rohini Theaters Movie Shows : #BLACK: 8 shows ✅#Vettaiyan: 4 shows ❌
— Tamil Censor (@TamilCensor) October 16, 2024
Never in the history of Indian Cinema has a senior actor lost to a next-generation actor the way #Rajinikanth has lost to #Jeeva.
There is no better example to prove that #Vettaiyan is the BIGGEST ALL… pic.twitter.com/zr8Rm2hWtD
പ്രിയ ഭവാനി ശങ്കർ, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന് കീഴിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവർ ചേർന്നാണ് ബ്ലാക്ക് നിർമ്മിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ കോഹറൻസിൻ്റെ തമിഴ് അഡാപ്റ്റേഷൻ ആണ് ബ്ലാക്ക്. ഒക്ടോബർ 11 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Despite the weather shows and footfall is growing steady for #Black
— SR Prabu (@prabhu_sr) October 16, 2024
Overwhelming response from the audience!! pic.twitter.com/dzxK82YN0F
രജനി ചിത്രമായ വേട്ടയ്യന്റെ കളക്ഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ദിവസങ്ങളിൽ 14 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. അതേസമയം ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു.
Content Highlights : Jeeva starring Black collects more than Vettaiyan at Tamilnadu boxoffice