ആ സിനിമ കണ്ട് രജനി സാർ എന്തുകൊണ്ട് ഈ കഥ എന്നോട് പറഞ്ഞില്ലെന്ന് ചോദിച്ചു: കാർത്തിക്ക് സുബ്ബരാജ്

'മഹാന്റെ ഐഡിയയും അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. എനിക്ക് ഒരു ചെറിയ ഐഡിയ വന്നാലും ഞാനത് അദ്ദേഹത്തോട് പറയും.'

dot image

'ജിഗർത്തണ്ട ഡബിൾ എക്സി'ന്റെ കഥ ആദ്യം രജനി സാറിനോടാണ് പറഞ്ഞിരുന്നതെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രം രജനി സാർ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ആദ്യം തോന്നിയിരുന്നു. പേട്ടക്ക് ശേഷം ആണ് ഈ കഥ രജനി സാറിനോട് പിച്ച് ചെയ്തത്. മഹാന്റെ ഐഡിയയും രജനി സാറിനോട് പറഞ്ഞിരുന്നു എന്ന് എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.

'ജിഗർത്തണ്ട ഡബിൾ എക്സിന്റെ കഥ ആദ്യം രജനി സാറിനോടാണ് പറഞ്ഞിരുന്നു. പക്ഷെ അപ്പോൾ അത് വളരെ ബേസിക്ക് ഐഡിയ മാത്രമായിരുന്നു. സിനിമ റിലീസായത്തിന് ശേഷം അദ്ദേഹം അത് കണ്ടിട്ട് എന്തുകൊണ്ട് ഇത് എന്നോട് പറഞ്ഞില്ല എന്ന് ചോദിച്ചു. അപ്പോൾ ഒരു ഐഡിയ മാത്രമായി ഒരിക്കൽ ഞാൻ പറഞ്ഞിരുന്നെന്നു പറഞ്ഞു. മഹാന്റെ ഐഡിയയും അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. എനിക്ക് ഒരു ചെറിയ ഐഡിയ വന്നാലും ഞാനത് അദ്ദേഹത്തോട് പറയും', കാർത്തിക് സുബ്ബരാജ് പറഞ്ഞു.

രാഘവ ലോറൻസ്, എസ്ജെ സൂര്യ, നിമിഷ സജയൻ, ഇളവരസ് എന്നിവരാണ് ജിഗർത്തണ്ട ഡബിൾ എക്സിൽ പ്രധാന വേഷത്തിലെത്തിയത്. അലിയാസ് സീസർ എന്ന കഥാപാത്രത്തെയാണ് രാഘവ ലോറൻസ് അവതരിപ്പിച്ചത്. ബോബി സിംഹ, സിദ്ധാർഥ് എന്നിവർ അഭിനയിച്ച ജിഗർത്തണ്ട എന്ന ചിത്രത്തിന്റെ പ്രീക്വൽ ആയിരുന്നു ജിഗർത്തണ്ട ഡബിൾ എക്സ്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്.

Content Highlights: Jigarthanda Double x was first narrated to Rajinikanth says Karthik Subbaraj

dot image
To advertise here,contact us
dot image