16 മാസം പ്രായമുള്ള മകൻ സന്ദേശമയക്കാറുണ്ടെന്ന് നടൻ അൽ പച്ചീനോ; ട്രോളുകളുമായി സോഷ്യൽ മീഡിയ

ഒരു വർഷം മുമ്പാണ് അൽ പച്ചീനോ വീണ്ടും അച്ഛനായത്. കഴിഞ്ഞ വർഷം ജൂണിലാണ് അൽ പച്ചീനോയുടെ കാമുകി നൂർ അൽഫല്ലാഹി മകന് ജന്മം നൽകിയത്.

dot image

ലോകമെമ്പാടും നിരവധി ആരാധകരുള്ള നടനാണ് അൽ പച്ചീനോ. 84 -ാം വയസിലും കിടിലൻ കഥാപാത്രങ്ങളുമായി എത്തി ആരാധകരെ അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഒരു വർഷം മുമ്പാണ് അൽ പച്ചീനോ വീണ്ടും അച്ഛനായത്. കഴിഞ്ഞ വർഷം ജൂണിലാണ് അൽ പച്ചീനോയുടെ കാമുകി നൂർ അൽഫല്ലാഹി മകന് ജന്മം നൽകിയത്. റോമാൻ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് 16 മാസമാണ് പ്രായമായിരിക്കുന്നത്. താൻ ഷൂട്ടിങ് തിരക്കിലാവുമ്പോഴും മകനുമായി സംസാരിക്കാൻ സമയം കണ്ടെത്താറുണ്ടെന്ന് കഴിഞ്ഞ ദിനം അൽ പച്ചീനോ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മകൻ തനിക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അൽ പച്ചീനോ ബിബിസി നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ അഭിമുഖത്തിന് പിന്നാലെ അൽ പച്ചീനോ ഇപ്പോൾ ട്രോളുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പതിനാറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് എങ്ങനെയാണ് അൽ പച്ചീനോയ്ക്ക് ടെക്സ്റ്റ് സന്ദേശം അയക്കുന്നതെന്നാണ് നെറ്റീസൺസ് ചോദിക്കുന്നത്.

'അവൻ ഇടയ്ക്കിടെ എനിക്ക് മെസേജ് അയയ്ക്കുന്നുണ്ട്. അവൻ ചെയ്യുന്നതെല്ലാം എന്നെ രസിപ്പിക്കുന്നുണ്ട്. ഞങ്ങൾ സംസാരിക്കുന്നു. ഞാൻ അവനുമായി ഹാർമോണിക്ക വായിക്കുന്നു' എന്നുമായിരുന്നു അൽ പാച്ചീനോ പറഞ്ഞത്. ഈ പരാമർശം വൈറലായതോടെയാണ് സോഷ്യൽ മീഡിയ ട്രോളുമായി എത്തിയത്.

'16 മാസം പ്രായമുള്ള ഒരു കുഞ്ഞ് ടെക്സ്റ്റ് അയയ്ക്കുന്നു, മുതിർന്ന ആളുകളിൽ നിന്ന് പോലും എനിക്ക് മറുപടി ലഭിക്കുന്നില്ല, അൽ പച്ചീനോയാണ് ഈ കൊല്ലത്തെ പിതാവ് എന്നുമൊക്കെയാണ് ഉയരുന്ന കമന്റുകൾ. അൽ പച്ചീനോയ്ക്ക് തന്റെ മറ്റു മക്കളുമായി ഇളയ കുഞ്ഞിനെ മാറി പോയതായേക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

22 വയസ്സുള്ള ഇരട്ടകളായ ഒലിവിയ പച്ചീനോ, ആന്റൺ ജെയിംസ് പച്ചീനോ, 33 വയസുകാരിയായ ജൂലി പച്ചീനോയുമാണ് അൽ പച്ചീനോയുടെ മക്കൾ. അതേസമയം അൽ പച്ചീനോയുടെ പുതിയ ഓർമ്മകുറിപ്പ് 'സോണി ബോയ്' ഒക്ടോബർ 8 ന് പുറത്തിറങ്ങിയിരുന്നു. ജോണി ഡെപ്പിന്റെ സംവിധാനത്തിൽ ഡിസംബർ 5-ന് റിലീസിന് ഒരുങ്ങുന്ന മോണ്ടി - ത്രീ ഡേയ്സ് ഓൺ ദി വിങ് ഓഫ് മാഡ്നസ് എന്ന ചിത്രമാണ് അൽ പച്ചീനോയുടെതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം.

Content Highlights: Social Media Trolls Actor Al Pacino comment about his 16 Years old Son

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us