കേട്ട വാർത്ത ശരിയാണ്, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് മാസശമ്പളവും ദിവസ അലവൻസും വെങ്കട്ട് പ്രഭു നൽകാറുണ്ട്!

ദളപതി വിജയ് നായകനായ ഗോട്ട് ആണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.

dot image

കോടിക്കണക്കിന് ബിസിനസ് നടക്കുന്ന മേഖലയാണ് സിനിമയെങ്കിലും ചിത്രങ്ങളിൽ സഹകരിക്കുന്ന സഹസംവിധായകരുടെയും സംവിധാന സഹായികളുടെയും സ്ഥിതി പലപ്പോഴും പരിതാപകരമാണ്. ദിവസങ്ങളോളം ഒരു സിനിമയ്ക്കായി പ്രവർത്തിച്ചാലും കൃത്യമായ പ്രതിഫലം പോലും പലർക്കും ലഭിച്ചിരുന്നില്ല.

എന്നാൽ ഈ രീതിക്ക് അവസാനം വരുത്താനുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ഹിറ്റ് സംവിധായകൻ വെങ്കട്ട് പ്രഭു. തന്റെ സംവിധാന സഹായികൾക്ക് പ്രതിദിന അലവൻസും മാസ ശമ്പളവും നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വാർത്ത ഒടുവിൽ വെങ്കട്ട് പ്രഭുവിന്റെ അനുജനും നടനുമായ പ്രേംജി അമരൻ സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ് സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംവിധായകൻ തന്റെ സംവിധാന സഹായികൾക്ക് മാസ ശമ്പളം നൽകുന്നത്.

ദളപതി വിജയ് നായകനായ ഗോട്ട് ആണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. 460 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് നേടിയത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്.

ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Monthly Salary and Daily Allowance for Assistant Director; Venkat Prabhu started the new method, applause

dot image
To advertise here,contact us
dot image